Posted On
date_range Updated On
date_range അത്തച്ചമയത്തിന് ടീം കേരളയും രംഗത്ത്
കൊച്ചി:തൃപ്പൂണിത്തുറ അത്തച്ചമയത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രത്തിന്റെ സന്നദ്ധ സേവന സേനയായ ടീം കേരളയും രംഗത്തിറങ്ങി. അത്തം നഗറിന്റെ പടിഞ്ഞാറെ കവാടം വഴി റോഡിലേക്ക് പ്രവേശിച്ച ഘോഷയാത്ര തിരികെ അത്തം നഗറിൽ സമാപിക്കുന്നത് വരെയുള്ള ജനാവലിയെ നിയന്ത്രിക്കാൻ ടീം കേരളക്ക് സാധിച്ചു.
കേരളത്തിന്റെ ദേശീയ ഉത്സവത്തിന് തുടക്കം കുറിച്ച് അത്തച്ചമയ ചാരുതയിൽ മികവാർന്ന സന്നദ്ധ സേവനം കാഴ്ചവക്കാൻ ടീം കേരള ആക്ഷൻ ഫോഴ്‌സിന് സാധിച്ചിട്ടുണ്ടെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. പ്രജീഷ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.