എടരിക്കോട് പഞ്ചായത്ത് വാർഡ് 16 എ.ഡി.എസ് സംഘടിപ്പിച്ച ഓണാഘോഷത്തിൽ വനിത മാവേലി വേഷമിട്ടെത്തിയപ്പോൾ
Posted On
date_range Updated On
date_range ദേ വനിത മാവേലി വന്നൂട്ടോ...!
കോട്ടക്കൽ: അത്തം പിറന്നതോടെ വിവിധയിടങ്ങളിൽ ഓണാഘോഷ പരിപാടികൾക്കും തുടക്കം. എടരിക്കോട് പഞ്ചായത്ത് വാർഡ് 16ൽ എ.ഡി.എസ് സംഘടിപ്പിച്ച പരിപാടിയിൽ വനിത മാവേലി വേഷമിട്ടെത്തിയത് വ്യത്യസ്തമായി. അംഗൺവാടി വർക്കൽ അജിത ഭാമയാണ് മാവേലിയായി രംഗത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ് റൈഹാന ബീഗം ഉദ്ഘാടനം ചെയ്തു.
വാളക്കുളം എ.എൽ.പി സ്കൂളിൽ നടന്ന എ.ഡി.എസ് ചെയർപേഴ്സൺ ധന്യ ചെമ്മാടൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജിതിൻ കുമാർ, ഷൈബ മണമ്മൽ, പ്രധാനാധ്യാപിക വാഹിദ ജാസ്മിൻ, പി.ടി.എ പ്രസിഡന്‍റ് ജലീൽ വലിയകത്ത്, ആയിഷ ബീഗം, ട്രാൻസ്‌വുമൺ യഹാസ തുടങ്ങിയവർ സംസാരിച്ചു. മല്ലിക സ്വാഗതവും സാജിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.