അൽ ജദീദ് എക്സ്ചേഞ്ച് സലാലയിൽ നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range അൽ ജദീദ് എക്സ്ചേഞ്ച് സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സലാല: അൽ ജദീദ് എക്സ്ചേഞ്ച് സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ 16ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ സലാല ജൂലൈ സ്ട്രീറ്റ് ബ്രാഞ്ചിൽ നടന്ന ക്യാമ്പിൽ സ്വദേശികൾ ഉൾപ്പെടെ 51 പേർ രക്തദാനം നിർവഹിച്ചു.
എല്ലാവിധ കോവിഡ് സുരക്ഷാ നടപടികളും പാലിച്ചാണ് ക്യാമ്പ് നടത്തിയത്. ഇൗ മഹത്ദൗത്യത്തിൽ ഭാഗമായ മുഴുവൻ രക്തദാതാക്കളോടും സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ജീവനക്കാരോടും നന്ദി രേഖപ്പെടുത്തുന്നതായും അൽ ജദീദ് എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.