Posted On
date_range Updated On
date_range ഓണം വാരാഘോഷം: കനകക്കുന്നില്‍ പായസമത്സരം
തിരുവനന്തപുരം : 27 മുതല്‍ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഫുഡ് സ്റ്റാള്‍ ഉദ്ഘാടന ദിവസമായ 24 ന് പായസ മത്സരം സംഘടിപ്പിക്കും. ഈ വര്‍ഷം അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പായസ മത്സരമാണ് നടത്തുക.
ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് വൈകീട്ട് നാലിന് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനം ഈ ചടങ്ങില്‍ വെച്ച് നല്‍കും. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.