എട്ടുകണ്ടത്തിലെ ഓച്ചിറക്കളി
ഓച്ചിറ: രാജഭരണകാലത്തെ യുദ്ധസ്മരണകൾ ഉയർത്തുന്ന ഓച്ചിറക്കളി ആചാരം മാത്രമായി നടത്തി. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളാൽ 10 യോദ്ധാക്കൾ പങ്കെടുത്ത കളി പേരിന് ഒരു പോര് മാത്രം നടത്തി പിരിഞ്ഞു.
ഭരണ സമിതി അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കുറച്ചുപേർ മാത്രമാണ് പങ്കെടുത്തത്. കളിയാശാൻമാരായ കൊറ്റംമ്പള്ളി ശിവദാസനും ശിവരാമനും കരനാഥൻമാർ കരപറഞ്ഞ് എട്ടു കണ്ടത്തിൽ ഇറങ്ങി. തുടർന്ന് ആചാരമായി പോര് നടത്തി പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.