മലയാളത്തെയും തമിഴിനെയും പ്രാദേശികഭാഷകളെന്ന് വിളിക്കുന്നതിൽ വിയോജിപ്പുമായി സക്കറിയ

ന്യൂഡൽഹി: മലയാളത്തെയും തമിഴിനെയും പ്രാദേശികഭാഷകളെന്ന് വിളിക്കുന്നതിൽ വിയോജിപ്പുമായി സാഹിത്യകാരൻ സക്കറിയ. മലയാളത്തെയും തമിഴിനെയും പ്രാദേശികഭാഷകളെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. മലയാളവും തമിഴും പ്രാദേശികമാണെങ്കിൽ കേന്ദ്രഭാഷ ഏതാണെന്ന് സക്കറിയ ചോദിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി നടത്തിയ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളവും തമിഴുമെല്ലാം പ്രാദേശികഭാഷകളാണെന്നത് മുൻപെയുള്ള തെറ്റിദ്ധാരണയാണ്. അത് അന്ധമായി ആവർത്തിക്കുകയുകയാണിപ്പോൾ. ചിലർ അവകാശപ്പെടുന്നതുപോലെ, ഇതാണ് ഇന്ത്യൻ സാഹിത്യം എന്ന് ഏതെങ്കിലും ഒന്നിനെ പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദിയാണ് കൂടുതൽപ്പേർ മാതൃഭാഷയായി സംസാരിക്കുന്നത്. എന്നാൽ 22 മാതൃഭാഷകളിലും സൃഷ്ടികൾ നടക്കുന്നുണ്ട്. ഓരോ ഭാഷാവിഭാഗത്തെയും മറ്റുള്ളവർ അറിയാൻ സഹായിക്കുന്നത് പരിഭാഷയാണ്. അതിനാൽ വ്യക്തമായൊരു പരിഭാഷാപദ്ധതി നമുക്കുവേണമെന്ന് സക്കറിയ പറഞ്ഞു.

Tags:    
News Summary - Zacharia disagrees with calling Malayalam and Tamil regional languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.