വൈദ്യര് അക്കാദമിയില്‍ സംഘടിപ്പിച്ച വി.എം. കുട്ടി അനുസ്മരണം ‘മായാത്ത ഇശല്‍വസന്തം’ ഗായകന്
വി.ടി. മുരളി ഉദ്ഘാടനം ചെയ്യുന്നു
മായാത്ത ഇശല്വസന്തമായി വി.എം. കുട്ടി അനുസ്മരണം
കൊണ്ടോട്ടി: മാപ്പിളപ്പാട്ടിെൻറ സുൽത്താൻ വി.എം. കുട്ടിക്ക് ഇശലിൽ തീർത്ത അനുസ്മരണം. വൈദ്യര് അക്കാദമി, കൊണ്ടോട്ടി സെൻറര്‍ ട്രസ്റ്റ്, ബെല്ലാത്ത ചെങ്ങായ്മാര് കലാകൂട്ടായ്മ, റോട്ടറി ക്ലബ്, ശാദി സില്‍ക്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ ചടങ്ങാണ് ഇശൽ കൊണ്ട് സുൽത്താന്‍ ഓർമപ്പൂക്കൾ സമ്മാനിച്ചത്. വി.എം. കുട്ടിയുടെ പാട്ടുകൾക്ക് ഈണം നൽകിയവരും ശിഷ്യരുമാണ് വൈദ്യര് അക്കാദമിയില്‍ സംഗമിച്ച് അദ്ദേഹത്തിെൻറ പാട്ടുകൾ പാടി അനുസ്മരിച്ചത്.
അനുസ്മരണ പരിപാടി ഗായകന് വി.ടി. മുരളിയും 'മായാത്ത ഇശല്‍ വസന്തം' ഗായകന് കണ്ണൂര്‍ ശരീഫും ഉദ്ഘാടനം ചെയ്തു. വി.എം. കുട്ടി വരച്ച ചിത്രപ്രദര്ശനത്തിെൻറ ഉദ്ഘാടനം നഗരസഭ ചെയര്പേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റ നിര്‍വഹിച്ചു. വൈദ്യര് അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി അധ്യക്ഷത വഹിച്ചു.
വി.എം. കുട്ടി ആൻഡ് പാര്‍ട്ടി എന്ന പേരില്‍ വിളയില്‍ ഫസീല, മുക്കം സാജിദ, ഇന്ദിരാജോയ്, ജയഭാരതി, ഫിറോസ് ബാബു, പ്രകാശ് മണ്ണൂര്‍, മൂവാറ്റുപുഴ നിസാമോള്‍, ആയിഷ സഹോദരിമാര്‍, ബീന രമേശ്, ഇശ്റത്ത് സബ, സുനില്‍കുമാര്‍, ഗിരീഷ് വണ്ടൂര്‍, കണ്ണൂര്‍ സീനത്ത്, കെ.ടി.പി. മുനീറ, ഉസ്മാന്, അസ്മ കൂട്ടായി, ഷക്കീല, ഷാജിദ, ഷെറീന, ശിഹാബ് അരീക്കോട് എന്നീ പാട്ടുകാര്‍ ഓര്‍മകള്‍ പങ്കുെവച്ചു.
ചെറുപ്രായത്തില്‍ സംഘത്തിലേക്ക് ചേര്‍ത്ത് പാട്ടിെൻറ ജീവിതം സമ്മാനിച്ച വി.എം. കുട്ടിയെ തേങ്ങലോടെയാണ് പലരും ഓര്‍ത്തത്. നികേഷ്, ഫാരിസ ഹുസൈന്, ഫാസിലബാനു, സല്മാന് വേങ്ങര, റബീയുല്ല എന്നിവര്‍ ഗാനാര്‍ച്ചനയില്‍ പങ്കെടുത്തു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, പക്കര്‍ പന്നൂര്, കാനേഷ് പൂനൂര്, ഒ.എം. കരുവാരകുണ്ട്, കരീം കോഴിക്കോട്, തബല രമേശ്, സി.വി.എ. കുട്ടി ചെറുവാടി, ബാപ്പു വാവാട്, ഫൈസല്‍ എളേറ്റില്‍, പുലിക്കോട്ടില്‍ ഹൈദരാലി, സലീം മധുവായി, പി. ഷിജി, ശാദി മുസ്തഫ, പി. അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.