നാല് തവണ വയലാർ അവാർഡിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി; സത്യം വിജയിക്കും, കാലമാണെല്ലാം തീരുമാനിക്കുന്നത്...

മുമ്പ് നാല് തവണ വയലാർ അവാർഡിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി. തനിക്കാണ് അവാർഡെന്ന് ട്രസ്റ്റ് സെക്രട്ടറി വിളിച്ച് പറഞ്ഞശേഷം മാറ്റിയ അനുഭവമുണ്ട്. എ.ആർ. രാജരാജ വർമ്മയുടെ പുരസ്കാരം വാങ്ങിക്കുന്നവേളയിൽ തന്നെ, വയലാർ അവാർഡ് ലഭിച്ചതിൽ സന്തോഷം. പക്ഷെ, എന്നെങ്കിലും സത്യം വിജയിക്കും. കാലമാണെല്ലാം തീരുമാനിക്കുന്നത്.

31ാമത്തെ വയസിൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡിന് എന്നെ തീരുമാനിച്ചിരുന്നു. എന്നാൽ, അന്നൊരു മഹാകവിയാണ് എ​െൻറ പേര് വെട്ടിക്കളഞ്ഞത്. മഹാകവി അന്ന്, പറഞ്ഞത് മലയാളത്തിലെ മുഴുവൻ അക്ഷരവും പഠിച്ചുവരട്ടെയെന്നാണ്. എന്നാൽ, ആ മഹാകവി എഴുതിയതിനെക്കാൾ കൂടുതൽ ഞാൻ എഴുതി. വയലാർ അവാർഡിന് മൂന്ന് തവണ എന്നെ പരിഗണിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 47ാമത് വയലാർ അവാർഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയലാർ രാമവർമയുടെ ചരമവാർഷിക ദിനമായ 27ന് പുരസ്കാരം സമ്മാനിക്കും.

ആയിരക്കണക്കിന് സിനിമകൾക്ക് പാട്ടുകൾ എഴുതിയതിനു പുറമേ 85 സിനിമകൾക്ക് തിരക്കഥയും എഴുതി. പ്രേം നസീർ എന്ന പ്രേമഗാനം എന്ന കൃതിയുടെ രചയിതാവാണ്. തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമാതാവ്, സംവിധായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും പ്രശസ്തനാണ് ശ്രീകുമാരൻ തമ്പി. മലയാള സിനിമക്ക് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തി കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Vayalar Award to Sreekumaran Thambi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-09 06:34 GMT
access_time 2024-06-09 06:27 GMT