ഉടവുതട്ടാതെ കൂടിച്ചേരൽ

മലയാളത്തി​െൻറ പ്രശസ്ത എഴുത്തുകാരൻ യു.എ. ഖാദറി​െൻറ എഴുത്തുജീവിതത്തിലെ സുപ്രധാന സാന്നിധ്യമായിരുന്നു ഇക്കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തി​െൻറ ഭാര്യ ഫാത്തിമ. ഇരുവരുടെയും കല്യാണവിശേഷങ്ങളെ കുറിച്ച്​ എഴുത്തുകാരൻ മു​െമ്പാരിക്കൽ പങ്കുവെച്ച ഒാർമകളിലൂടെ

വിവാഹത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അത് എന്തുതന്നെയായാലും ഞാൻ വിവാഹിതനാവാൻ പോകുകയാണ്. പ്രാർഥനയും അനുഗ്രഹവും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു... ഇങ്ങനൊരു വിവാഹക്ഷണക്കത്ത് കണ്ട് വര​െൻറ വീട്ടുകാരും ബന്ധുക്കളും അമ്പരന്നു. ഇതെന്ത് കത്ത്? പുതിയാപ്ല നേരിട്ട് വിവാഹം ക്ഷണിക്കുകയോ? അത് നാട്ടുനടപ്പ് അല്ലല്ലോ? ക്ഷണക്കത്തേ ശരിയല്ല, പിന്നെയല്ലേ ക്ഷണിക്കൽ. അങ്ങനെ പലവിധ ചോദ്യങ്ങൾ. ഒടുവിൽ മറ്റൊരു ക്ഷണക്കത്ത് അടിച്ച്​ വിവാഹം വിളി തുടങ്ങി. പറഞ്ഞുവരുന്നത് ആറുമാസം മുമ്പ് അന്തരിച്ച മലയാളത്തി​െൻറ പ്രശസ്ത എഴുത്തുകാരൻ യു.എ. ഖാദറി​െൻറയും ഇക്കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച അദ്ദേഹത്തി​െൻറ ഭാര്യ ഫാത്തിമയുടെയും കല്യാണവിശേഷങ്ങളാണ്. ഇരുവരുടെയും ഒരുമിച്ചുകൂടലും വിവാഹവും തുടർന്നുള്ള ജീവിതവും ഒരഭിമുഖവേളയിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇരുവരും വിടവാങ്ങിയതോടെ കോഴിക്കോട്ടെ 'അക്ഷരം' വീട് ഇപ്പോൾ ശൂന്യമായിരിക്കുകയാണ്. ഓർമകളുടെ പഗോഡകളിൽ എത്ര തട്ടുകളുണ്ടെന്ന് അറിയില്ല. എന്നാൽ, അവക്കിടയിൽ ഉടവുതട്ടാതെ ഒളിച്ചിരിക്കുന്ന നല്ലോർമകളെ ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം.

യു.എ. ഖാദർ ത​െൻറ വിവാഹത്തിലേക്ക് കടക്കുംമുമ്പ് അദ്ദേഹം പങ്കുവെച്ചത് മറ്റൊരു വിവാഹത്തി​െൻറ കഥയായിരുന്നു. അത് മറ്റാരുടെയും അല്ല. സ്വന്തം പിതാവ് മൊയ്തീന്‍കുട്ടി ഹാജിയുടെ വിവാഹം. ''ഉപ്പയുടെ രണ്ടാം വിവാഹമാണ് എ​െൻറ ഓർമയിലെ ആദ്യവിവാഹം. കൊയിലാണ്ടിയിൽനിന്ന്​ ബര്‍മയില്‍ വഴിയോര കച്ചവടത്തിനുപോയ ഉപ്പയുടെ ആദ്യ ഭാര്യ ബര്‍മക്കാരി മാമൈദിയാണ് എ​െൻറ മാതാവ്. ഞാൻ ജനിച്ചുടൻ വസൂരി പിടിപെട്ട് മാതാവ് മരിച്ചു. ബർമയിൽനിന്ന് കോഴിക്കോട് എത്തിയശേഷം, എനിക്ക് എട്ടു വയസ്സുള്ളപ്പോൾ 1942ൽ ആയിരുന്നു ഉപ്പ അമൈത്ത് കുഞ്ഞുആയിശയെ നിക്കാഹ് ചെയ്തു കൂടെക്കൂട്ടുന്നത്. വലിയ ചടങ്ങുകൾ ഒന്നും ഇല്ലായിരുന്നു. രാത്രി കുറച്ച് ആളുകൾ വീട്ടിലെത്തുകയും അവരുടെ കൂടെ കുപ്പായമണിഞ്ഞ്​ ​ഉപ്പ വീട്ടിൽനിന്ന്​ ഇറങ്ങിപ്പോകുകയുമായിരുന്നു. തിരിച്ച്​ ഭാര്യയുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വിവാഹം കഴിഞ്ഞ വിവരം ഞാൻ അറിയുന്നതുതന്നെ. അങ്ങനെ അമൈത്ത് കുഞ്ഞുആയിശ എ​െൻറ ഉമ്മയായി. തുടർന്നുള്ള എ​െൻറ ജീവിതം അമൈത്ത് വീട്ടിലായിരുന്നു

മുറപ്പെണ്ണ് ജീവിതസഖിയായി

പെണ്ണുകാണൽ ചടങ്ങുകളൊന്നും എ​െൻറ വിവാഹത്തിന് ഉണ്ടായിരുന്നില്ല. കാരണം, എ​െൻറ മുറപ്പെണ്ണിനെതന്നെയാണ് ഞാൻ വിവാഹം കഴിച്ചത്. കേരളത്തിലെത്തി മലയാളം എല്ലാം പഠിച്ച് എഴുത്തി​െൻറ ലോകത്തേക്ക് കാൽവെപ്പുകൾ നടത്തുന്നതിനിടയിൽ 1958ൽ ആയിരുന്നു വിവാഹം. മുറപ്പെണ്ണ് എന്നതിലുപരി എ​െൻറ കളിക്കൂട്ടുകാരികൂടിയായിരുന്നു തിക്കോടി സ്വദേശിനി ഫാത്തിമ. ഇവളായിരിക്കും എ​െൻറ ഭാവി ഭാര്യയായി വരാൻപോകുന്നതെന്ന തോന്നൽ മുമ്പേ മനസ്സിൽ കയറിക്കൂടിയിരുന്നു. ചെറുപ്പം മുതൽ എനിക്കും അവളോട് വലിയ സ്​നേഹമായിരുന്നു. ഉപ്പയുടെ തീരുമാന പ്രകാരമായിരുന്നു നിക്കാഹ് നടന്നത്. തിക്കോടി ​െറയിൽവേ സ്‌റ്റേഷന്​ സമീപത്തായിരുന്നു ഫാത്തിമയുടെ വീട്. കാറും ബസുമെല്ലാം വിളിക്കാൻ സാമ്പത്തികശേഷിയില്ലായിരുന്നു. രാത്രിയായിരുന്നു കല്യാണം. വൈകുന്നേരത്തെ തീവണ്ടി കണക്കാക്കി വരനും കൂട്ടരും കൊയിലാണ്ടി സ്‌റ്റേഷനിലെത്തി. അവിടെനിന്ന്​ വധുവി​െൻറ വീട്ടിലേക്ക് സ്നേഹിതരും ബന്ധുക്കളുമൊക്കെയായാണ്​ നിക്കാഹിന് പോയത്. തിക്കോടിയിലെ നാട്ടുകാർന്നവരായ വൈദ്യരകത്ത് മൊയ്തുഹാജിയുടെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഹാജിക്ക് വെറ്റില വെക്കാതെ അക്കാലത്ത് ഒരു കല്യാണവും നടക്കില്ലായിരുന്നു.


 



സ്ത്രീധനത്തി​െൻറ പേരിൽ വലിയ വിലപേശലുകൾ നടന്നിരുന്ന കാലംകൂടിയായിരുന്നു അന്നൊക്കെ. എ​െൻറ കാര്യത്തിലും അത് നടന്നു. വീട്ടിലെ കാർന്നവരാണ് ഈ കാര്യങ്ങളൊക്കെ തീരുമാനിച്ച് ഉറപ്പിക്കുന്നത്. 1000 രൂപയാണ് സ്ത്രീധന തുകയായി ആവശ്യപ്പെട്ടത്. വിലപേശലുകൾക്കൊടുവിൽ 400 രൂപ സ്ത്രീധനമായി ലഭിച്ചു. കൂടാതെ, തൃക്കോട്ടൂർ ആവിപ്പുഴയുടെ അക്കരെ ഫാത്തിമയുടെ പേരിൽ 24 സെൻറ്​ സ്ഥലവും എഴുതിനൽകി. മാസത്തിൽ എത്രരൂപയാണ് ചെലവിന് നൽകുന്നത് അത് വധുവിന് നൽകുകയും ചെയ്തു. ഇപ്പോഴത്തെപോലെ പള്ളിയിൽ വെച്ച് മഹർ പറയുന്ന സമ്പ്രദായമൊന്നും അക്കാലത്ത് ഇല്ലായിരുന്നു. രാത്രി അറയിൽ കയറിയശേഷം വരൻ വധുവി​െൻറ കൈയിൽ ഒരു കിഴിയായാണ് മഹർ നൽകുന്നത്. വിവാഹദിനം രാത്രി ഫാത്തിമയുടെ വീട്ടിൽ താമസിച്ച് പിറ്റേദിവസത്തെ തീവണ്ടിയിൽ എ​െൻറ വീട്ടിൽ വരുകയും അന്നു വൈകുന്നേരംതന്നെ വീണ്ടും തിരിച്ചുപോകുകയും ചെയ്തു.

തൊഴിലൊന്നും ഇല്ലായിരുന്ന കാലമായതിനാൽ സ്ത്രീധന തുകകൊണ്ട് ചായപ്പൊടി കച്ചവടം ആരംഭിച്ചു. അതിൽനിന്ന്​ ലഭിച്ചിരുന്ന തുച്ഛ വരുമാനംകൊണ്ടാണ് വിവാഹശേഷം ഫാത്തിമയുമായി സന്തോഷത്തോടെ ജീവിച്ചത്. രണ്ടാംലോകയുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ എല്ലാമുപേക്ഷിച്ച്​ ബർമ വിട്ടവരുടെ കൂട്ടത്തില്‍ എ​െൻറ ഉപ്പയുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാര്‍ഥി ക്യാമ്പില്‍ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിര്‍ബന്ധത്തെ അവഗണിച്ച്, ആ ഏഴു വയസ്സുകാരനെ ഉപ്പ ചുമലിലേറ്റുകയായിരുന്നു. മഴക്കാലത്ത് പുതപ്പുവില്‍ക്കാന്‍ വരുന്ന പരദേശികളുടെ മുഖച്ഛായയുള്ള, അറിയാത്ത ഭാഷ സംസാരിക്കുന്ന കുട്ടിയെ കൂട്ടുകാരനാക്കാന്‍ ആരും ഉത്സാഹിച്ചില്ല. സ്‌നേഹമോ വാത്സല്യമോ സൗഹൃദമോ എന്തെന്നറിയാതെയാണ് കുറെക്കാലം വളര്‍ന്നത്. ജീവിതകാലമത്രയും ഉള്ളി​െൻറയുള്ളില്‍ ഉമിത്തീപോലെ, പിറന്ന നാടിനെപ്പറ്റിയുള്ള സ്മരണ നീറിപ്പിടിച്ചിരുന്നു. ഒടുവില്‍ വർഷങ്ങൾക്കുശേഷം ആ നാട്ടിലേക്കു ഭാര്യയുമൊത്ത് യാത്രപോയി. ബര്‍മയിലേക്കുള്ള യാത്രക്കുമുമ്പ് മാതൃഭാഷ നഷ്​ടപ്പെട്ട ഒരുവനായി സ്വയം സങ്കൽപിച്ചിരുന്നു. പക്ഷേ, യാത്രക്കുശേഷം, അതു നഷ്​ടമല്ലെന്നു ബോധ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലും ഡൽഹിയിലും ഒരുമിച്ച് യാത്ര നടത്തിയിട്ടുണ്ട്.

യു.എ. ഖാദറി​െൻറ സാഹിത്യ വളർച്ചക്ക്​ നേരത്തിനും കാലത്തിനും നോക്കി വളമിട്ടുകൊടുത്തത് ഫാത്തിമയായിരുന്നു. അദ്ദേഹത്തെ ശരിയായ ജീവിതരീതിയിലേക്കു കൊണ്ടുവരാൻ, അദ്ദേഹമാഗ്രഹിക്കുന്ന തരത്തിൽ ഒരു സാഹിത്യകാരനാവാൻ ഫാത്തിമ നടത്തിയ പരിശ്രമങ്ങൾ വലുതാണ്.


Tags:    
News Summary - UA Khader and wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT