സിൽവാൻ മുസ്തഫയുടെ ആത്മകഥ 'നടന്നു തീരാതെ' പ്രകാശനം ചെയ്തു

കോഴിക്കോട്: പ്രമുഖ വ്യവസായിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സിൽവാൻ മുസ്തഫയുടെ ആത്മകഥയായ 'നടന്നു തീരാതെ' പ്രകാശനം ചെയ്തു. കാലിക്കറ്റ് വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് കെ.പി. രാമനുണ്ണി, കഥാകൃത്ത് പി.കെ. പാറക്കടവിന് നൽകി പ്രകാശനം നിർവഹിച്ചു.

എഴുത്ത് ജീവിതം 50 വർഷം പിന്നിടുന്ന പി.കെ. പാറക്കടവിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കെ.പി. കമാൽ അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞാലി, തമീസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു. സിൽവാൻ മുസ്തഫ മറുപടി പ്രസംഗം നടത്തി. പി.എ. ഹാരിസ് സ്വാഗതവും ഇ.എം. സാദിഖ് നന്ദിയും പറഞ്ഞു. സൈബർ ബുക്സാണ് പ്രസാധകർ. 

Tags:    
News Summary - Silvan Mustafa's autobiography released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT