മാളവിക, ‘പാർവ്വതി’ നോവൽ കവർ ചിത്രം, സേതു

സേതുവി​​​​​​ന്റെ പുതിയ നോവൽ ‘പാർവ്വതി’ക്ക് കവർ ചിത്രം ഒരുക്കിയത് പേരക്കുട്ടി മാളവിക

കോഴിക്കോട്: മലയാളത്തി​​​​​​ന്റെ പ്രിയ സാഹിത്യകാരൻ സേതുവി​െൻറ ഏറ്റവും പുതിയ നോവൽ ‘പാർവ്വ’തിക്ക് കവർ ചിത്രം ഒരുക്കിയത് പേരക്കുട്ടി മാളവിക. മാധ്യമം ആഴ്ചപ്പതിപ്പിലൂടെ 20 അധ്യായങ്ങളിലായാണ് നോവൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. ഡി.സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മൂത്തമകൻ അനിലി​െൻറ മകളാണ് മാളവിക, നാല് പേരക്കുട്ടികളിൽ മൂത്തയാൾ കൂടിയാണ് മാളവികയെന്ന് സേതു പറഞ്ഞു. ആറു പതിറ്റാണ്ടായി എഴുതി​ക്കൊണ്ടിരികുകയാണല്ലോ. എ​െൻറ മക്കളാരും എഴുത്തിലേക്ക് വന്നില്ല. അപ്പോൾ ഒരു തലമുറ കഴിഞ്ഞ് പേരക്കുട്ടി നല്ലൊരു ആർട്ടിസ്റ്റായി വരുന്നുവെന്ന സന്തോഷമുണ്ട്. അവൾ ഡിസൈനിംങാണ് പഠിക്കുന്നത്. പിന്നെ ‘പാർവ്വതി’ എന്ന നോവൽ സ്ത്രീയുടെ കഥയാണ്. അതി​െൻറ കവർ പെൺകുട്ടി തന്നെ വരക്കട്ടെയെന്ന് കരുതി. പലരും പറഞ്ഞു ബംഗാളി ചിത്രകാരനായ ജാമിനി റോയിയുടെ ​സ്റ്റെലിൽ വരച്ച ചിത്രമാണെന്ന്. മോളോട് ചോദിച്ചപ്പോൾ അവൾക്കും ഇഷ്ടമുള്ള ചിത്രകാരനാണ് ജാമിനി റോയിയെന്ന് പറഞ്ഞു.

ഇപ്പോഴത്തെ കവർ പേജുകളൊക്കെ ആധുനികമായ ശൈലിയിലാണ്. എനിക്ക് തോന്നി പഴയ ശൈലിവേണമെന്ന്. അത് കൊണ്ടുകൂടിയാണ് പേരക്കുട്ടിയുടെ വരയിൽ പുസ്തകം വരുന്നതെന്നും സേതു പറഞ്ഞു. പുണെ സിംബയോസിസിൽ അവസാന വർഷ ഡിസൈനിങ് വിദ്യാർഥിനിയാണ് മാളവിക. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കവർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Tags:    
News Summary - Sethus new novel Parvathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT