ഉടയവനേകിയ ധന്യമാം ജീവിതം
അപരർക്കു ‘പുസ്തക’മാക്കി വെച്ചു,
പുണ്യ കർമ്മങ്ങളനശ്വരമാക്കിയ
ജീവിതം സന്ദേശമാക്കിയോരേ..
കാലമാം യവനികക്കപ്പുറമെങ്കിലും
ഉയിരോടെ സ്മൃതിയിലിരിപ്പു നിങ്ങൾ.
ജാതി ചോദിക്കാതെ, മതവും ചികയാതെ
മർത്യരെ തേടിയ ഋഷിശൃംഗരേ...
നിങ്ങളണിഞ്ഞൊരാ ‘മേലങ്കി’യിന്നിടാൻ
വെമ്പുന്ന ഭക്തരെ കാണുന്നുവോ?
സ്വപ്നത്തിലെങ്കിലും ഒരു വേള ‘ദർശനം’
നൽകുവാൻ നിങ്ങൾ കനിഞ്ഞീടുമോ?
അന്ധരാം ‘മക്കൾക്ക്’ ബോധോദയം നൽകി
മണ്ണിനെ വിണ്ണാക്കി മാറ്റീടുമോ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.