കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യകാരനുള്ള പുരസ്കാരം ലഭിച്ച അഖില്‍ പി. ധര്‍മജന്‍റെ റാം c/o ആനന്ദി തന്നെ വല്ലാതെ നിരാശപ്പെടുത്തിയെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. സ്റ്റാര്‍ട്ടപ്പിന് ലഭിച്ച സമ്മാനമായി ആണ് പുരസ്കാരത്തെ കാണുന്നത്. വിപണിയിൽ ജയിച്ചു എന്നതല്ലാതെ യാതൊരു മൂല്യവും ഈ പുസ്തകത്തിനില്ല. കൃതിക്ക് പിന്നില്‍ കച്ചവട താല്‍പര്യം മാത്രമെന്നും ഇത്തരം പ്രവണത കേരളത്തിലെ എഴുത്തിന് ഭാവിയില്‍ വലിയ ദോഷം ചെയ്യുമെന്നും കല്‍പ്പറ്റ നാരായണന്‍ വിമര്‍ശിച്ചു.
അലസമായി വായിക്കാവുന്ന ഇത്തരം പുസ്തകങ്ങളെ ഈ തരത്തിൽ അംഗീകരിക്കുന്നത് കേരളത്തിലെ എഴുത്തിന് ഭാവിയിൽ വലിയ ദോഷം നൽകും.
വിപണിയെക്കണ്ട് ഭയപ്പെട്ടാണ് ഈ പുരസ്ക്കാരം ലഭിച്ചതെന്നാണ് താൻ കരുതുന്നത്. ലക്ഷക്കണക്കിന് കോപ്പിയാണ് ചെലവഴിക്കപ്പെട്ടിരിക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ കാലത്ത് ഇത് കൊള്ളാവുന്ന ഒരു സ്റ്റാർട്ട് അപാണെന്ന് ഒരു യുവാവിന് തോന്നിയേക്കാം, അല്ലെങ്കിൽ അവാർഡ് നൽകിയവർക്ക് തോന്നിയിട്ടുണ്ടാംകാം. ഒരു സ്റ്റാർട്ടപ്പിന് കിട്ടിയ അംഗീകാരമാണെന്നേ ഇതിനെക്കുറിച്ച് പറയാൻ കഴിയൂ. ഒരു സാഹിത്യകൃതിക്ക് കിട്ടിയ സമ്മാനമായി പറയാൻ കഴിയില്ല.
ഭാവുകത്വം ആവശ്യമില്ലാത്ത ഒരുതരം രചനകളുടെ ലോകം തുറന്നിടുന്നവരോട് വിയോജിക്കാനേ എനിക്ക് കഴിയൂ. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴി ശരിയല്ല എന്ന് തിരിച്ചറിയാൻ ഈ വിമർശനങ്ങളിലൂടെ അഖിൽ പി. ധർമജന് കഴിയേണ്ടതാണെന്നും അദ്ദേഹം പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.