ആലുവ: ഏറ്റുമാനൂർ കാവ്യവേദിയുടെ 2021ലെ പി.പി. നാരായൺ കഥാപുരസ്കാരം എസ്.എഫ്. ജബ്ബാറിന്‍റെ 'ചക്കരക്കഞ്ഞി' എന്ന കഥക്ക് ലഭിച്ചു. കഥാകൃത്തും നാടകപ്രവർത്തകനുമായ എസ്.എഫ്. ജബ്ബാർ ആലുവ സ്വദേശിയും മുൻകാല സിനിമ പ്രവർത്തകനുമായ എസ്.എ. ഫരീദിന്‍റെ മകനുമാണ്.
ഡോ. ദിവ്യ. എസ്. കേശവൻ, ഡോ. ശ്രീവിദ്യ രാജീവ്, സുരേഷ് കുറുമുള്ളൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്. പുരസ്കാരം ഈ മാസം ഒടുവിൽ ഏറ്റുമാനൂരിൽ വെച്ച് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.