ചെറുവത്തൂർ: മഹാകവി കുട്ടമത്ത് സ്മാരകസമിതി മഹാകവി കുട്ടമത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തുന്ന കുട്ടമത്ത് അവാർഡിന് കവിതകൾ ക്ഷണിച്ചു. 2020-21 വർഷത്തിൽ മലയാള ആനുകാലികങ്ങളിൽപ്രസിദ്ധീകരിച്ച കവിതകളാണ് അവാർഡിനായി സമർപ്പിക്കേണ്ടത്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിഫലകവുമാണ് അവർഡായി നൽകുന്നത്.
കവിത പ്രസിദ്ധീകരിച്ച ആനുകാലികത്തിന്റെ പേജ്, ബയോഡാറ്റ , ഫോട്ടോ, ഫോൺ നമ്പർ സഹിതം സപ്തംബർ 25 നകം താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്. സെക്രട്ടറി, മഹാകവി കുട്ടമത്ത് സ്മാരകസമിതി, കുട്ടമത്ത്, പൊന്മാലം, ചെറുവത്തൂർ (പി. ഒ ), കാസർഗോഡ് (ജില്ല) പിൻ -671313. ബന്ധപ്പെടേണ്ട ഫോൺ നമ്പർ -9074814760
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.