ആഞ്ഞ് വലിച്ച്
നെറുകയിൽ കയറ്റണം.
ഉറങ്ങുമ്പൊഴും മനസ്സിലുണ്ടാവണം.
ഭസ്മമാക്കാനുള്ള ശക്തിയുണ്ടാവണം.
പറ്റിയാൽ കത്തിച്ചു നിർത്തണം.
പകക്ക് ഒരു നേരമുണ്ടുണരാൻ
അമർന്ന്നിന്ന് , അനങ്ങാതെ,
ചാരെ നിന്നറിയാതെ
പുകഞ്ഞ് നിൽക്കണ മതുവരെ !
പകക്കുണ്ട് നിലപാട്,
വീട്ടുവാൻ
ചില തീർച്ചയും.
അതിർത്തികൾക്കുണ്ട്
അഭയാർത്ഥിയോടുണ്ട്.
ചോര കീറിയ
എരിവോർമ്മയുണ്ട്.
വംശ പരമ്പരയാൽ തലമൂത്ത പകകൾക്ക് ഊറ്റം കൂടിയ ചില വിഗ്രഹങ്ങളുണ്ടവിടെ.
കുഞ്ഞിനെ, അമ്മയെ, പാടുന്ന വേടനെ,
പകകൊണ്ട് തൂക്കുമ്പോൾ
നീയെന്നിൽ തുടരുക
കനലായി ,
കുത്തു വാക്കായി -
കൊടും പകയായി
ജ്വലിച്ചങ്ങ് നിൽക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.