മനസ്സാക്ഷി മരവിക്കും അരുംകൊലകൾ
നടുക്കും മൊബൈൽ സാക്ഷ്യങ്ങൾ
അഭ്രപാളികളിൽ പതിനെട്ടിനുതാഴെയും
ചോരയുറയും ദൃശ്യങ്ങൾ
ലഹരിയുടെ മൃതിവേട്ടയിൽ
നുരയ്ക്കും നവലോകം
അരുതിനെതിരെ ബന്ധങ്ങൾ കബന്ധങ്ങൾ!
ജീവനേ എന്ന കൊഞ്ചൽ മറന്ന്
പ്രാണനേകിയോരെത്തീർക്കും യൗവനം.
‘മനുഷ്യ’പദം നീചസാക്ഷ്യമാകുന്നു.
പ്രാണൻ വിറഞ്ഞുതുള്ളും
ക്രൂര പരമ്പരകൾക്കപ്പുറത്ത് കരുണയുടെ
ബാലപാഠങ്ങൾ എവിടെത്തുടങ്ങണം?
വിപത്തിനെതിരെ കരുതൽ
എങ്ങുമെങ്ങും പടർത്തുക...
പ്രബുദ്ധകേരളമോർമ്മ മാത്രമോ?
കരുതലോടെ.... കനിവോടെ...
കാലത്തെ കാക്കും
കണ്ണുകളായ് മാറാൻ
നാം നമ്മെ വൈകിക്കയാണേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.