പി.കെ. രാജശേഖരൻ
തിരുവനന്തപുരം: പുതിയ മലയാള നോവലുകൾ വിറ്റഴിക്കപ്പെടുന്നതിന് പിന്നിൽ സോഷ്യൽ മീഡിയ ഹൈപ്പെന്ന് നിരൂപകനും എഴുത്തുകാരനുമായ പി.കെ. രാജശേഖരൻ. സമകാലിക മലയാള നോവലുകൾ, അതായത് 2018ന് ശേഷം എഴുതപ്പെട്ട മലയാള നോവലുകളിലെല്ലാം കണ്ടുവരുന്ന പ്രത്യേകതകളുണ്ട്. അതിലൊന്ന്, ഇപ്പോൾ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന,നോവൽ എങ്ങനെയാണ് സെലിബ്രേറ്റ് ചെയ്യപ്പെടുന്നത് നിരന്തമായ വായനക്കാരുടെ പരീക്ഷണങ്ങളിലൂടെ ക്രിറ്റിക്കലായ ഇടപെടലിലൂടെ പാഠ്യപദ്ധതിയിലൂടെ ഒക്കെയാണ് നോവൽ സമൂഹത്തിന്റെ ഭാഗമാകുന്നത്. എന്നാൽ, പുതിയ വ്യാപാര ലോകത്ത് സോഷ്യൽ മീഡയയുടെ ഹൈപ്പ് മതിയെന്ന് വന്നിരിക്കുന്നു.
സോഷ്യൽ മീഡയിലെ കൂട്ടുകാരല്ലൊം ചേർന്ന്, ഇത് മഹത്തായ പുസ്തകമാണെന്ന് അഭിപ്രായം പറഞ്ഞാൽ ആ പുസ്തകത്തിന് വലിയ വ്യാപാര സാധ്യത ലഭിക്കുന്നു. അത്, നല്ലകാര്യമാണ്. എന്നാൽ, അതിലൂടെ സംഭവിച്ചത്. സാഹിത്യ മേന്മയില്ലാത്ത,അല്ലെങ്കിൽ നോവലിന്റെ നിലവാരം പുലർത്താത്ത കൃതികൾ വലിയ നോവലുകളായി ആളുകളുടെ ഇടയിൽ തെറ്റിദ്ധരിക്കപ്പെടുന്നുവെന്നതാണ്. കൂടുൽ വിൽപനനേടിയെന്നത് കൊണ്ട് മാത്രം മികച്ച പുസ്തകമാകുന്നില്ല. എല്ലാം പുസ്തകത്തിന്റെയും കവറിൽ അഞ്ചാം പതിപ്പ്, ആറാം പതിപ്പ് എന്ന് അച്ചടിക്കുന്നതോടെ വ്യാപാര വസ്തുവെന്ന നിലയിൽ വിറ്റഴിക്കപ്പെട്ട നോവലാണ് മികച്ച നോവൽ എന്ന ധാരണ നമ്മുടെ സാമാന്യവായനക്കാർക്കിടയിൽ വർധിച്ച് പോയ ഒരു കാലത്താണ് നാം തപോമയിയുടെ അച്ഛൻ വായിക്കുന്നത്.
2000 മുതൽ കാണുന്ന ചരിത്രത്തിലൂടെയുള്ള നോവലിന്റെ സഞ്ചാരമാണ്. ചരിത്രത്തെ റീ റീഡ് ചെയ്യാനുള്ള ശ്രമമാണിത്. അത്, സി.വി. രാമൻ പിള്ള എഴുതിയത് പോലുള്ള ചരിത്രനോവലല്ല. യഥാർത്ഥ ചരിത്രമല്ല. ഒരു ഗെയിം പോലെ നോവലെഴുതുന്നു. അതും പുതിയ നോവലിന്റെ ഒരു സ്വഭാവമാണ്. ഇതൊന്നും നല്ലതാണോ,ചീത്തയാണോ എന്നല്ല ഞാൻ പറയുന്നത്. മറിച്ച് നോവലിന്റെ സ്വഭാവങ്ങളാണ്. മറ്റൊരു പ്രത്യേകത തദ്ദേശീയതയാണ്, ഗ്രാമീണതയാണ്. എപ്പിസോഡുകളായിട്ട് എഴുതിപ്പോവുകയാണ്.
ഇപ്പോൾ ഒരു ഗ്രാമം ആഗ്രാമത്തിൽ ബാർബർ, കള്ളുകച്ചവടക്കാർ, ഒരു ബലാത്സംഗം, ഇങ്ങനെ വൈകാരികമായ കാര്യങ്ങൾ മാത്രം എഴുതി നിറക്കുക. അതായത് ഗ്രാമത്തെ പ്രതിനിധികരിക്കുന്ന കഥാപാത്രങ്ങൾ. ഇതിനക്ക് വളരെ ഗ്രാമീണമായ പദാവലികൾ ഉപയോഗിക്കുക. യാഥാർത്ഥത്തിൽ ജീവിതത്തിലുള്ളത് തന്നെയാണിതെല്ലാം. പക്ഷെ, അത് നോവലാണോ, എന്ന് ചിന്തിക്കണം. തദ്ദേശീയത കുഴപ്പമാണെന്ന അഭിപ്രായം എനിക്കില്ല. ഇതിനിടയിലാണ് യൂനിവേഴ്സലായ വാല്യൂസിനെ കുറിച്ച് സംസാരിക്കുന്ന ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ മലയാളത്തിൽ പിറക്കുന്നതെന്നും രാജശേഖരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.