1. അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യ് ത​മ്പു​രാ​ട്ടി 2. ടി. ​പ​ത്മ​നാ​ഭ​ൻ 3. ജ്യോ​തി​ഷാ​ചാ​ര്യ പ​ത്മ​നാ​ഭ ശ​ർ​മ 4. ഡോ. ​കെ.​ജി. ര​വീ​ന്ദ്ര​ൻ 5. എം. ​ജ​യ​ച​ന്ദ്ര​ൻ

പഞ്ചരത്ന കീർത്തി പുരസ്കാര സമർപ്പണം 26ന്

തൃശൂർ: കേരള ജ്യോതിഷ പരിഷത്ത് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഞ്ചരത്ന കീർത്തി പുരസ്കാരങ്ങൾ സമർപ്പിക്കും. പൗരാണിക ശാസ്ത്രശാഖകളിൽ മികവ് തെളിയിച്ച പ്രഗൽഭ വ്യക്തികൾക്കാണ് പുരസ്കാരം സമ്മാനിക്കുക.

സംസ്കൃതി കീർത്തി രത്ന പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, സാഹിത്യ കീർത്തി രത്ന പുരസ്കാരം ടി. പത്മനാഭൻ, ജ്യോതിഷ കീർത്തി രത്ന പുരസ്കാരം ജ്യോതിഷാചാര്യ പത്മനാഭ ശർമ, ആയുർവേദ കീർത്തീ രത്ന പുരസ്കാരം ഡോ. കെ.ജി. രവീന്ദ്രൻ (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി), സംഗീത കീർത്തി രത്ന പുരസ്കാരം എം. ജയചന്ദ്രൻ എന്നിവർക്ക് സമ്മാനിക്കും. 26ന് തൃശൂർ ശ്രീശങ്കര ഹാളിൽ നടക്കുന്ന സുർണ ജൂബിലി ആഘോഷ സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമ പണിക്കർ അറിയിച്ചു.

Tags:    
News Summary - Pancharatna Keerthi award presentation on 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT