കൃഷാന്ദ്, സിദ്ധാർത്ഥ ശിവ, വി. ഷിനിലാൽ, അംബികാസുതൻ മങ്ങാട്

സിദ്ധാര്‍ത്ഥ ശിവയ്ക്കും കൃഷാന്ദിനും പദ്മരാജന്‍ ചലച്ചിത്ര പുരസ്‌കാരം

തിരുവനന്തപുരം: 2021ലെ മികച്ച കഥ, നോവല്‍, സംവിധാനം തിരക്കഥ എന്നിവയ്ക്കുള്ള പി. പദ്മരാജന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ആണ് എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ ശിവയ്ക്കും ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദിനുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആവാസവ്യൂഹത്തിന്റെ പേരില്‍ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായി. 15000 രൂപയും പ്രശസ്തിപത്രവും ശില്‍പുമാണ് അവാര്‍ഡ്.

സാഹിത്യപുരസ്‌കാരങ്ങളില്‍ മികച്ച നോവലിനുള്ള 20000 രൂപയുടെ അവാര്‍ഡ് 124 രചിച്ച വി. ഷിനിലാല്‍ നേടി. അംബികാസുതന്‍ മങ്ങാടെഴുതിയ കാരകൂളിയന് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 15000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

ബീനാ പോള്‍ ചെയര്‍പഴ്‌സണും വിപിന്‍ മോഹന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ഡോ. വി. രാജകൃഷ്ണന്റെ അധ്യക്ഷതയില്‍ ഡോ പി.എസ് ശ്രീകലയും പ്രദീപ് പനങ്ങാടും ചേര്‍ന്ന ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.

അവാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട് സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവര്‍ അറിയിച്ചു.

Tags:    
News Summary - padmarajan film awards 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT