ഒ.​വി. വി​ജ​യ​ന്‍ ച​ര​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ.​വി. വി​ജ​യ​ന്‍ സ്മാ​ര​ക സ​മി​തി ത​സ്രാ​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘പാ​ഴു​ത​റ​യി​ലെ പൊ​രു​ളു​ക​ള്‍’ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

ഒ.വി. വിജയന്‍ തുറന്നിട്ട സംവാദ മണ്ഡലങ്ങള്‍ നിലനിർത്തണം -എം.ബി. രാജേഷ്

പാലക്കാട്: ഒ.വി. വിജയന്‍ തുറന്നിട്ട സംവാദ മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് അദ്ദേഹത്തെ ആദരിക്കാനുള്ള ഏറ്റവും വലിയ കാര്യമെന്ന് നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ്. ഒ.വി. വിജയന്‍ ചരമ ദിനാചരണത്തിന്‍റെ ഭാഗമായി ഒ.വി. വിജയന്‍ സ്മാരക സമിതി തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച 'പാഴുതറയിലെ പൊരുളുകള്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.വി. വിജയന്‍ സ്മാരക സാഹിത്യപുരസ്കാരങ്ങള്‍ സ്പീക്കര്‍ വിതരണം ചെയ്തു. ടി.ഡി. രാമകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അര്‍ജുന്‍ അരവിന്ദ്, ഡോ. ശാലിനി എന്നിവര്‍ നോവല്‍, കഥ, യുവകഥ എന്നീ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ആഷാമേനോന്‍, ടി.കെ. ശങ്കരനാരായണന്‍, രാജേഷ് മേനോന്‍, ടി.കെ. നാരായണദാസ്, സി.പി. ചിത്രഭാനു, സി. ഗണേഷ്, പി.ആര്‍. ജയശീലന്‍, ടി.ആര്‍. അജയന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍, എം. പത്മിനി, ആര്‍. ധനരാജ്, എ.കെ. ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് 12ന് ഒ.വി. വിജയന്‍ സ്മൃതി പ്രഭാഷണം ജി.എസ്. പ്രദീപ് നിര്‍വഹിച്ചു. രഘുനാഥന്‍ പറളി, കെ.പി. രമേഷ്, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവർ പങ്കെടുത്തു.

'ഖസാക്കിന്‍റെ ഇതിഹാസം' ആസ്പദമാക്കി കെ.എ. നന്ദജൻ സംവിധാനം ചെയ്ത സ്നേഹരഹിത കർമപരമ്പര നാടകാവിഷ്കാരം അരങ്ങേറി. ഉച്ചക്ക് 2.30ന് ജില്ലയിലെ 50ഓളം കവികള്‍ സ്വന്തം കവിതകള്‍കൊണ്ട് ശ്രദ്ധാഞ്ജലിയർപ്പിച്ചു. കാവ്യാഞ്ജലി കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്‌തു. 

Tags:    
News Summary - OV Vijayan Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT