ഉറങ്ങിക്കിടക്കും ആകാശത്തെ
തട്ടിയുണർത്തിയാണ്
ഓരോ പുലർകാലത്തും
പറവകൾ ദേശാടനം കൊള്ളുന്നത്.
ഇത്രയേറെ ക്ഷോഭം
ഒരു കടുകുമണി
ഉള്ളിൽ പേറിയെന്നത്
വറചട്ടിയിലിടുന്നതുവരെ
അറിഞ്ഞില്ല ഞാൻ...
മരുഭൂമിയെവിടെയോ
ഒരു കിണർ
ഗർഭം ധരിച്ചിട്ടുണ്ടാവണം.
അല്ലെങ്കിൽ,
അവളിത്രയും
ചുവന്നു തുടുക്കില്ലായിരുന്നു.
ഓരോ സ്വപ്നവും
നന്നായി കഴുകിയെടുത്ത്
അവൾ കുക്കറിൽ വേവിക്കുന്നു.
അടുപ്പിലെ നീലവെളിച്ചത്തിൽ
ഒരൊറ്റ അലർച്ചയുണ്ടതിന്.
ആ നിലവിളി
തീൻ മേശമേൽ
അവൾ പുഞ്ചിരിയോടെ വിളമ്പുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.