രവീന്ദ്രന്‍ രാവണീശ്വരം

എന്‍.സി. മമ്മുട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്

കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും യുവകലാസാഹിതി ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍.സി. മമ്മുട്ടിയുടെ ഓര്‍മക്ക് ദുബൈ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനായ രവീന്ദ്രന്‍ രാവണീശ്വരത്തിന്.

‘ഇന്ത്യ: സ്വസ്തികയുടെ നിഴലിൽ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. മാധ്യമം ദിനപത്രം കാസർകോട് ബ്യൂറോ ചീഫ് ആയി ജോലി ചെയ്യുകയാണ് രവീന്ദ്രന്‍ രാവണീശ്വരം.

10,001രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം ഏപ്രില്‍ 30ന് തളിപ്പറമ്പില്‍ പി.പി. സുനീര്‍ എം.പി സമ്മാനിക്കും. എന്‍.സി. മമ്മൂട്ടി സ്മാരകസമിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനാകും. ഇപ്റ്റ വര്‍ക്കിങ് പ്രസിഡന്റ് ടി.വി. ബാലന്‍,കവി എം.എം. സചീന്ദ്രന്‍, ഡോ. ഒ.കെ. മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ടി.വി. ബാലന്‍, എ.പി. കുഞ്ഞാമു, വിജയന്‍ നണിയൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 

യുനിസെഫ്-കേരള സർക്കാർ അവാർഡ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം എം.വി ദാമോദരൻ സ്മാരക അവാർഡ്, തൃക്കരിപൂർ ടി.വി. ചവിണിയൻ മാധ്യമ അവാർഡ്, സംസ്ഥാന സർക്കാർ മികച്ച സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗ് അവാർഡ്, മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് തെക്കിൽ ഫൗണ്ടേഷൻ അവാർഡ്, സുരേന്ദ്രൻ നീലേശ്വരം(ഏഷ്യാനെറ്റ്) അവാർഡ്, ജൻമദേശം മാധ്യമ പുരസ് കാരം എന്നിവ രവീന്ദ്രന്‍ രാവണീശ്വരത്തിന് ലഭിച്ചിട്ടുണ്ട്. കാവിപ്പശു: ഗുജറാത്ത് കലാപം മുതൽ ഇന്ത്യൻ മാധ്യമങ്ങളുടെ നിലപാടുകൾ, മഡെ മഡെ സ്നാന: ലേഖന സമാഹാരം, രാവണീശ്വരത്തിന്റെ ചരിത്രം എന്നിവയാണ് മറ്റു പുസ്തകങ്ങൾ. ഭാര്യ: എം. ശുഭ (അധ്യാപിക ചട്ടഞ്ചാൽ ഹയർസെക്കൻഡറി -സ്‌കൂൾ). മക്കൾ: ദയ, ദിയ.

Tags:    
News Summary - NC Mammootty Award goes to Raveendran Ravaneeswaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.