അറബ് ബുക്കർ പ്രൈസ് ലിബിയൻ നോവലിസ്റ്റ് മുഹമ്മദ് അൽ നുആസിന്

ഈ വർഷത്തെ അറബ് ബുക്കർ പ്രൈസിന് ലിബിയൻ നോവലിസ്റ്റ് മുഹമ്മദ് അൽ നുആസ് അർഹനായി. 'മീലാദ് അങ്കിളിന്റെ മേശപ്പുറത്തെ റൊട്ടി' എന്ന നുആസിന്റെ ഏറ്റവും പുതിയ നോവലിനാണ് പുരസ്കാരം. 50000 ഡോളർ ആണ് പുരസ്കാരത്തുക. മുഹമ്മദ് അൽ നുആസ് 31-ാം വയസ്സിൽ ഈ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എഴുത്തുകാരനും ആദ്യത്തെ ലിബിയൻ എഴുത്തുകാരനുമാണ്.

 


ജൻഡർ വിഷയത്തെ പ്രശ്നവൽകരിക്കുകയും പുരുഷത്വത്തിന്റെ അനുയോജ്യമായ നിർവചനം തേടുകയും ചെയ്യുകയാണ് നോവലിലൂടെ നുആസ്. 1991ൽ ജനിച്ച മുഹമ്മദ് അൽ നുആസ് ഒരു ലിബിയൻ കഥാകൃത്തും പത്രപ്രവർത്തകനുമാണ്. 2014ൽ ട്രിപ്പളി സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2020 ൽ "ബ്ലൂ ബ്ലഡ്" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു.  

Tags:    
News Summary - Mohammed Alnaas becomes first Libyan to win International Prize for Arabic Fiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT