ഡോ. ​എം.​പി. പ​ര​മേ​ശ്വ​ര​ൻ

മാതൃഭാഷ പുരസ്കാരം എം.പി. പരമേശ്വരന്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷ പുരസ്കാരം ആണവ ശാസ്ത്രജ്ഞനും വൈജ്ഞാനിക സാഹിത്യകാരനുമായ ഡോ. എം.പി. പരമേശ്വരന്. വൈജ്ഞാനിക സാഹിത്യത്തിന് നൽകിയ സംഭാവനകൾക്കാണ് അവാർഡ്. ഡോ. വി. ലിസി മാത്യു, ഡോ. പി. പവിത്രൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. വത്സലൻ വാതുശ്ശേരി, ഡോ. എം.ബി. ഗോപാലകൃഷ്ണൻ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 10,000 രൂപയും ഫലകവുമാണ് അവാർഡ്. 10ന് സമ്മാനിക്കും.

Tags:    
News Summary - mathrubhasha Award to M.P. Parameshwaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT