മലയാള ദിനാഘോഷത്തിെൻറയും ഭരണഭാഷ വാരാഘോഷത്തിെൻറയും ജില്ലതല ഉദ്ഘാടനം
കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കുന്നു
പത്തനംതിട്ട: അമ്മ മലയാളത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ല ഭരണകേന്ദ്രത്തിെൻറയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിെൻറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠഭാഷ, മലയാള ദിനാഘോഷത്തിെൻറയും ഭരണഭാഷ വാരാഘോഷത്തിെൻറയും ജില്ലതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അവർ. ഭാഷയെ പരിപോഷിപ്പിക്കേണ്ട ഓര്‍മപ്പെടുത്തലാണ് മലയാള ഭാഷാദിനം. തലമുറകള്‍ തമ്മിലുള്ള അന്തരം ഭാഷയിലും സംഭവിക്കുന്ന കാലഘട്ടമാണ് ഇതെന്നും കലക്ടര്‍ പറഞ്ഞു. പന്തളം എൻ.എസ്.എസ് കോളജിലെ മലയാള വിഭാഗം മുന്‍ മേധാവി പ്രഫ. ചെറുകുന്നം പുരുഷോത്തമനെ ആദരിച്ചു. ഭരണഭാഷ പുരസ്കാരം നേടിയ കലക്ടറേറ്റിലെ ക്ലര്‍ക്ക് കണ്ണന് എസ്.നായര്‍ക്ക് സത്സേവന രേഖ സമ്മാനിച്ചു. ഗായിക അപര്‍ണ രാജീവ് മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രെഫ. ടി.കെ.ജി. നായര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. ജില്ല ലോ ഓഫിസര്‍ കെ.എസ്. ശ്രീകേശ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്യോഗസ്ഥരായ ജേക്കബ് ടി.ജോര്‍ജ്, ആര്. രാജലക്ഷ്മി, ബീന എസ്.ഹനീഫ്, സി. മണിലാല്‍ തുടങ്ങിയവർ പങ്കെടുത്തു.
കോഴഞ്ചേരി: മാതൃഭാഷ ഓരോ വ്യക്തിയുടെയും അവകാശവും സ്വാതന്ത്ര്യവുമാണെന്നും എഴുത്തുകാരി ഡോ. എൻ. ശ്രീവൃന്ദ നായർ പറഞ്ഞു. കോഴഞ്ചേരി സെന്റ് തോമസ് കോളജ് മാതൃഭാഷ ഭരണഭാഷ സെല്ലിെൻറയും മലയാള വിഭാഗത്തിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിെൻറയും ഭരണഭാഷ വാരാചരണത്തിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. പ്രിൻസിപ്പൽ ഡോ. കെ. റോയി ജോർജ് അധ്യക്ഷതവഹിച്ചു. മലയാള വകുപ്പ് മേധാവി ഡോ. ജയ്സൺ ജോസ്, നിഷ സൂസൻ ജേക്കബ്, കുമാരി അഞ്ജു മറിയം ജോർജ്, കെ.എം. സുധി എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.
ഭാഷ ബോധന പ്രദര്‍ശനം കലക്ടറേറ്റില്‍ ആരംഭിച്ചു
പത്തനംതിട്ട: ഭരണഭാഷ വാരാഘോഷ ഭാഗമായി ജില്ല ഭരണകേന്ദ്രവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി കലക്ടറേറ്റില്‍ സംഘടിപ്പിച്ച മലയാള ഭാഷ ബോധന പ്രദര്‍ശന പരിപാടി വേറിട്ട അനുഭവമായി. കലക്ടറേറ്റിലെ ലാന്‍ഡ് ആന്‍ഡ് റവന്യൂ വിഭാഗം ജൂനിയര്‍ സൂപ്രണ്ടായ ജി. രാജി കൈപ്പടയില്‍ എഴുതി തയാറാക്കിയ കുറിപ്പുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള രൂപവത്കരണമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലയെയും സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍, കുഞ്ഞുണ്ണിമാഷിന്റെയും സിപ്പി പള്ളിപ്പുറത്തിന്റെയും ബാലകവിത ശകലങ്ങള്‍, അക്ഷരമാലയും ഇതു സംബന്ധിച്ച ചെറുചരിത്രവും മലയാള പദങ്ങളുടെ ശരിയായ പ്രയോഗം തുടങ്ങി കാണാനും അറിയാനും കൗതുകം ഉണര്‍ത്തുന്നവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏഴുവരെ പ്രദര്‍ശനം ഉണ്ടാകും. ബോധന പ്രദര്‍ശന പരിപാടി ഗായിക അപര്‍ണ രാജീവ് ഒ.എന്‍.വി ഉദ്ഘാടനം ചെയ്തു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ.ടി. രമ്യ, ഉഷാകുമാരി കക്കാട്, ലിന്‍സി ഫിലിപ്സ്, ഷീലമോള്‍ രാജു, ഗീതു എം. നായര്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.