അനീതിക്കെതിരെ തൂലിക ചലിപ്പിച്ച കേസരി ബാലകൃഷ്ണപിള്ളയുടെ 62ാം ചരമവാർഷികം ഇന്ന്

പറവൂർ: കേരളത്തിലെ പത്രപ്രവർത്തന, സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ കേസരി എ. ബാലകൃഷ്ണപിള്ള വിടപറഞ്ഞിട്ട് ഞായറാഴ്ച 62വർഷം തികയുന്നു.1960 ഡിസംബർ 18ന് കോട്ടയത്ത് മരിച്ച ബാലകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്നത് പറവൂരിലെ മാടവന പറമ്പിലാണ്.

അവിടെ അദ്ദേഹത്തിന് ഒരു സ്മാരകവും പണിതിട്ടുണ്ട്. ബാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ ആരെയും ആവേശംകൊള്ളിക്കുന്നതാണ്.

മദ്രാസ് പ്രസിഡൻസിയിൽനിന്ന് ബി.എ ഫസ്റ്റ് ക്ലാസിൽ പാസായി 19ാം വയസ്സിൽ സർക്കാർ സർവിസിൽ പ്രവേശിച്ച അദ്ദേഹത്തിന്‍റെ ജീവിതം അവിടെ അവസാനിച്ചില്ല. ജോലിക്കിടെ നിയമ പരീക്ഷക്ക് പഠിച്ച് കല്ലൻ ലോ പ്രൈസോടുകൂടി ബി.എൽ പരീക്ഷ പാസായി. ഇതിനിടെ സാഹിത്യരചനക്ക് സമയം കണ്ടെത്തി 1912ൽ ആദ്യ നോവൽ പുറത്തിറക്കി. തുടർന്നായിരുന്നു പത്രപ്രവർത്തന രംഗത്തേക്കുള്ള രംഗപ്രവേശനം. സമദർശി പത്രത്തിന്‍റെ പത്രാധിപരായിരിക്കെ എഴുതിയ തിരുവിതാംകൂറിലെ വിദ്യാർഥി വേട്ട മുഖപ്രസംഗം വിവാദമായി. 1930ൽ ആരംഭിച്ച പ്രബോധകൻ എന്ന പത്രം നാലുമാസത്തിനുള്ളിൽ സർക്കാർ പൂട്ടിച്ചു. തുടർന്ന് തുടങ്ങിയ കേസരിയിലൂടെ സർക്കാറിന്‍റെ അനീതികൾക്കെതിരെ അദ്ദേഹം ഗർജിച്ചു. 1935വരെ കേസരി നടത്തി. 1917ഏപ്രിൽ എട്ടിന് പറവൂർ വയൽ മഠത്തിൽ ഗൗരിക്കുട്ടിയെ വിവാഹം കഴിച്ചതോടെ ആരംഭിച്ചതാണ് പറവൂരുമായുള്ള ബന്ധം. 1942ൽ ബാലകൃഷ്ണപിള്ള പറവൂരിൽ ഭാര്യവീടായ മാടവന പറമ്പിൽ താമസമുറപ്പിച്ചു. തുടർന്നുള്ള 18വർഷം അവിടെത്തന്നെയായിരുന്നു.

ഈ കാലയളവിൽ എ.കെ.ജിയും കൃഷ്ണപിള്ളയും അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളും മഹാകവി ജി. ശങ്കരക്കുറപ്പ്, തകഴി, വൈക്കം മുഹമ്മദ് ബഷീർ അടക്കമുള്ള സാഹിത്യ ലോകത്തെ മഹാരഥന്മാരും അദ്ദേഹത്തെ സന്ദർശിച്ചു. മാടവന പറമ്പിൽ കേസരിയുടെപേരിൽ പ്രവർത്തിക്കുന്ന കോളജ് സർക്കാർ ഏറ്റെടുത്ത് സർക്കാർ കോളജ് ആക്കുവാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. മാടവന പറമ്പിലെ സ്മാരകം മുസ്രിസ് പൈതൃക പദ്ധതിയിൽ ഏറ്റെടുത്ത് സംരക്ഷിച്ചുവരുന്നു.

Tags:    
News Summary - Life of kesari a balakrishna pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT