കെ.പി.സുധീരക്ക് തുർക്കിയിൽ ആദരവ്

ഇസ്താംബുൾ -ബൾകാൻ യൂറോപ്പ് മുതൽ ഏഷ്യാ മൈനർ വരെ തുർക്കിയിലെ പത്ത് നഗരങ്ങളിൽ നടന്ന അഖില ഭാരതീയ കവി സമ്മേളനത്തിൽ കെ.പി. സുധീരയെ ബ്ലസ്സ്ഡ് ലേഡി ഓഫ് ദ ടൈം, മിസ് ഹാട്രിക് തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ എ.ഐ.പി.സി. സ്ഥാപകൻ പ്രഫ.ഡോ.ലാറി ആസാദ് അധ്യക്ഷനായിരുന്നു.

ചെയർപേഴ്സൺ പ്രഫ. സ്ട്രീംലെറ്റ് ധക്കാർ, മനോമതി കുർമി, ജ്യോതി ബറാമി, പ്രഫ. ഫെമിനിൻ മറാക്, ഡോ.ജി.എസ്. സരോജ ഇവർ സംബന്ധിച്ചു. ഇസ്താംബുൾ പ്രതിനിധി ആൻ-ഡി-സിൽവ മുഖ്യാതിഥിയായിരുന്നു.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുത്തുകാരികൾ സംബന്ധിച്ചു. എഫീസസ്, ഹേജിയ സോഫിയ തുടങ്ങിയവ സന്ദർശിച്ചു. കരിങ്കടൽ, മെഡിറ്ററേനിയൻ കടൽ, ഏജിയൻ കടൽ, മർമര, ബോസ് ഫോറസ് കടൽ തുടങ്ങിയവയിലൂടെ സഞ്ചരിച്ചു.

പുരാതന ഗ്രീക്ക് പാമുക്കലെ, കിഴക്കൻ റോം, ഇസ്താംബുൾ ,എഫീസിയസ്, ബൈസാൻടിയം, അങ്കാരാ ,ബുർസ , ഇസ്മീർ തുടങ്ങിയ നഗരങ്ങൾ എഴുത്തുകാരികൾ സന്ദർശിച്ചു

Tags:    
News Summary - KP Sudeera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.