തിരുവനന്തപുരം :നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയില്‍ 2023 ജനുവരി ഒമ്പത് മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വിശകലനങ്ങള്‍ എന്നിവ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി നാല് അവാര്‍ഡുകളും പത്ര, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, ക്യാമറാമാന്‍ എന്നിവര്‍ക്കായി മൂന്ന് അവാര്‍ഡുകളും ഉള്‍പ്പെടെ ആകെ ഏഴ് മാധ്യമ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി.
ഇതിനായുള്ള എന്‍ട്രികള്‍ (വീഡിയോ, ഓഡിയോ റിപ്പോര്‍ട്ടുകള്‍ എന്നിവ) പെന്‍ഡ്രൈവില്‍ ഉള്‍പ്പെടുത്തിയോ klibf2022mediaawards@gmail.com എന്ന ഇ-മെയില്‍ മുഖേനയോ ജനുവരി 18നു മുമ്പ് ലഭ്യമാക്കണം. അച്ചടി മാധ്യമ വിഭാഗങ്ങളുടെ എന്‍ട്രികള്‍ ബന്ധപ്പെട്ട മാധ്യമത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകള്‍ സഹിതമാണു ലഭ്യമാക്കേണ്ടത്. 2023 ജനുവരി ഒന്നു മുതല്‍ 16 വരെ തീയതികള്‍ക്കുള്ളില്‍ പ്രസിദ്ധീകരിച്ചതോ സംപ്രേക്ഷണം ചെയ്തിട്ടുള്ളതോ ആയ എന്‍ട്രികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. മാധ്യമങ്ങളുടെ വിവിധ തീയതികളിലെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വ്യത്യസ്ത എന്‍ട്രികളായി സമര്‍പ്പിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.