സുനിൽ ഞാളിയത്ത്
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021ലെ വിവർത്തന പുരസ്കാരം മലയാളത്തിൽ സുനിൽ ഞാളിയത്തിന്. മഹാശ്വേത ദേവിയുടെ ബാഷായ് ടുഡു എന്ന ബംഗാളി നോവലിന്റെ പരിഭാഷ മുൻനിർത്തിയാണ് പുരസ്കാരം. ബെന്യാമിന്റെ 'ആടു ജീവിതം' ഒഡിയയിലേക്ക് വിവർത്തനം ചെയ്ത ഗൗരഹരിദാസ് ഒഡിയ ഭാഷ വിഭാഗത്തിൽ പുരസ്കാരം നേടി.
50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം മലയാളം അടക്കം 22 ഭാഷകളിലെ വിവർത്തനങ്ങൾക്കാണ്. കെ. സച്ചിദാനന്ദൻ, പ്രഫ. വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍, പ്രഫ. രാജഗോപാല്‍ എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.
ബംഗാളി ഭാഷയില്‍ നിന്ന് നിരവധി രചനകള്‍ മലയാളത്തിലേക്ക് സുനിൽ ഞാളിയത്ത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മഹാശ്വേതാ ദേവി, സുനിൽ ഗംഗോപാധ്യായ തുടങ്ങിയവരുടെ വിഖ്യാത കൃതികൾ ഇതിൽ ഉൾപ്പെടുന്നു. വിവര്‍ത്തനത്തിനുള്ള 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സുനിൽ നേടിയിരുന്നു. 2021 ലെ പ്രഫ. ദാമോദരന്‍ കാളിയത്ത് വിവര്‍ത്തന പുരസ്‌കാരം ബാഷായ് ടുഡു നേടിയിരുന്നു. എറണാകുളം സ്വദേശിയാണ് സുനിൽ ഞാളിയത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.