ബോസ് കൃഷ്ണമാചാരി
മൂവാറ്റുപുഴ: പ്രശസ്ത ചിത്രകാരനും ആർട്ട് ക്യൂറേറ്ററും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാനുമായ ബോസ് കൃഷ്ണമാചാരിയെ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാദമി ഏർപ്പെടുത്തിയ പ്രഥമ ശിവൻ പുരസ്കാരത്തിന് തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ശിൽപി വിൽസൺ പൂക്കായി രൂപകൽപന ചെയ്ത ശിൽപവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത ചിത്രകാരൻ സാജു മണ്ണത്തൂരിെൻറ മകൻ ശിവെൻറ സ്മരണക്കായിട്ടാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ മാസം 30ന് എം.എ. ബേബി പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.