ട്രീസ അനിൽ
കണ്ണൂർ: പ്രശസ്ത കഥാകൃത്ത് കാക്കനാടന്റെ സ്മരണാർത്ഥം മാകന്ദം മാസികയും മാകന്ദം കലാസാഹിത്യ വേദിയും സംയുക്തമായി നടത്തിയ സംസ്ഥാന തല കഥാരചന മത്സരത്തിൽ ട്രീസ അനിൽ കാക്കനാടൻ പുരസ്‌കാരത്തിന് അർഹയായി.
"മഴയ്ക്ക് പുൻപ് "എന്ന കഥയ്ക്കാണ് കാക്കനാടൻ കഥാപുരസ്‌കാരം.11,111രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം. ഒക്ടോബർ 29ശനിയാഴ്ച വൈകീട്ട് മൂന്നിനു
കണ്ണൂരിൽ സംഗീത കലാക്ഷേത്രം ഹാളിൽ നടക്കുന്ന കാക്കനാടൻ അനുസ്മരണസമ്മേളനത്തിൽ അഡ്വ. പി.സന്തോഷ് കുമാർ എം. പി. സമർപ്പിക്കും.സാഹിത്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂർ സ്വദേശിനിയായ ട്രീസ അനിൽ സിവിൽ എഞ്ചിനിയർ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.