'ഇസ്രായേൽ അധിനിവേശം അംഗീകരിക്കില്ല'; ബെസ്​റ്റ്​സെല്ലർ ഹീബ്രുവിൽ ഇറക്കാൻ വിസമ്മതിച്ച്​​ ഐറിഷ്​ എഴുത്തുകാരി

ഡബ്ലിൻ: ഇസ്രായേലി​െൻറ ഫലസ്​തീൻ അധിനിവേശ നയത്തിൽ പ്രതിഷേധിച്ച്​ പുസ്​തകത്തിന്​ ഹീ​ബ്രു വിവർത്തനം നിരസിച്ച്​ പ്രമുഖ എഴുത്തുകാരി സാലി റൂണി. നേരത്തേയിറങ്ങിയ 'നോർമൽ പീപ്​ൾ' എന്ന പുസ്​തകം ഹീബ്രു ഉൾപെടെ 46 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിരുന്നു. സമാനമായി അതിവേഗം ബെസ്​റ്റ്​ സെല്ലറായി മാറിയ 'ബ്യൂട്ടിഫുൾ വേൾഡും' നിരവധി ഭാഷകളിൽ ഇറക്കാൻ അനുമതി നൽകിയെങ്കിലും ഹീബ്രുവിൽ വേ​ണ്ടെന്ന്​ അവർ തീരുമാനിക്കുകയായിരുന്നു. മുൻ പുസ്​തകത്തി​െൻറ വിവർത്തനം ഇറക്കിയ 'മോഡാൻ' ആവശ്യവുമായി എത്തിയെങ്കിലും വിസമ്മതിക്കുകയായിരുന്നു. ഫലസ്​തീനികൾക്കുമേൽ തുടരുന്ന അധിനിവേശവും അടിച്ചമർത്തലും തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരെ നിലപാട്​ സ്വീകരിച്ചത്​ ​ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്​.

ഈ വർഷാദ്യം ഹ്യൂമൻ റൈറ്റ്​സ്​ വാച്ച്​ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇസ്രായേൽ ഫലസ്​തീനിൽ അപാർതീഡ്​ ആണ്​ തുടരുന്നതെന്നും കൊടിയ മർദന നയമാണ്​ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേലിനെതിരെ കടുത്ത പ്രക്ഷോഭവുമായി രംഗത്തുള്ള 'ബോയ്​കോട്ട്​, ഡൈവസ്​റ്റ്​മെൻറ്​, സാങ്​ഷൻസ്​ മൂവ്​മെൻറ്​ (ബി.ഡി.എസ്​)' കാമ്പയിനിൽ ഇവരും അംഗമാണ്​. ഇതി​െൻറ ഭാഗമായി കഴിഞ്ഞ മേയിൽ ഇസ്രായേൽ വംശവെറിക്കെതിരെ തുറന്നകത്തിൽ ഇവർ ഒപ്പുവെച്ചിരുന്നു.

സെപ്​റ്റംബറിൽ വിപണിയിലെത്തിയ ബ്യൂട്ടിഫുൾ വേൾഡ്​ യു.കെയിൽ ഏറെയായി ബെസ്​റ്റ്​ സെല്ലറാണ്​. ഇറങ്ങിയ ആദ്യ അഞ്ചുദിവസത്തിനിടെ 40,000 പ്രതികളാണ്​ ഇത്​ വിറ്റഴിഞ്ഞത്​. സാലി റൂണിക്ക്​ മുമ്പ്​ സമാനമായി പുലിറ്റ്​സർ ജേതാവ്​ ആലിസ്​ വാക്കറുടെ 'കളർ പർപിളും' ഹീബ്രുവിൽ ഇറക്കുന്നതിന്​ വിസമ്മതിച്ചിരുന്നു. 

Tags:    
News Summary - Irish author Sally Rooney in Israel boycott row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT