എഫ്.ഐ.പി ദേശീയ പുരസ്കാരം: ബെന്യാമിന്റെ 'തരകന്‍സ് ഗ്രന്ഥവരി'യ്ക്ക് ഉള്‍പ്പെടെ ഡി.സി ബുക്സിന് പത്ത് പുരസ്കാരങ്ങള്‍

കോട്ടയം: മികച്ച അച്ചടിയ്ക്കും രൂപകല്പനയ്ക്കും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ ദേശീയ പുരസ്കാരം ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് ലഭിച്ചു. ആകെ പത്തു പുരസ്കാരങ്ങളാണ് ഡി.സി ബുക്സിന് ലഭിച്ചത്. വായനക്കാരുടെ ഇഷ്ടാനുസരണം ഏതുതാളുകളിലൂടെയും വായന തുടര്‍ന്ന് പൂര്‍ത്തിയാക്കാവുന്ന നോവലാണിത്.

മറ്റു പുരസ്കാരങ്ങള്‍: ഇന്ത്യയുടെ വീണ്ടെടുക്കൽ - ബി. രാജീവൻ (റഫറന്‍സ് ബുക്ക്), വൈറസ് - പ്രണയ് ലാൽ (സയന്റിഫിക്/ടെക്‌നിക്കല്‍/മെഡിക്കല്‍ ബുക്‌സ്), ആർച്ചർ - പൗലോ കൊയ്‌ലോ (ആർട്ട് ആൻഡ് കോഫി ടേബിൾ ബുക്സ്).

മലയാളം പകർത്ത്/വർക്ക് ബുക്ക് (ടെക്സ്റ്റ് ബുക്‌സ്), Teaching Basic Design In Architecture (ടെക്‌സ്റ്റ് ബുക്‌സ്, കോളജ്, ഇംഗ്ലീഷ്), പച്ചക്കുതിര (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്), ശ്രേഷ്ഠഭാഷ പാഠാവലി-8 (ടെക്സ്റ്റ് ബുക്ക്), മലയാളം സാഹിത്യം-1 (ടെക്‌സ്റ്റ് ബുക്‌സ്, കോളജ്,) DCSMAT (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, ഇംഗ്ലീഷ്).

സെപ്റ്റംബര്‍ 30ന് രാവിലെ 10ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Tags:    
News Summary - Federation of Indian Publishers award for dc books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT