എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം കെ. ജയകുമാറിന്

തൃശൂർ: എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്‍റെ പ്രഥമ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും ഗാനരചയിതാവുമായ കെ. ജയകുമാറിന് സമ്മാനിക്കും. 33,333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 'ടാലന്‍റ് ഓഫ് ദ ഇയർ പുരസ്കാരം മിനി ചെല്ലൂരിനും സമ്മാനിക്കും.

മലയാള സാഹിത്യ പുരസ്കാരം (10,001 രൂപ വീതം) നേടിയവർ: നോവൽ: റോബിൻ വടക്കേതിൽ, ചെറുകഥ: ഗിരിജ വാര്യർ, കവിത: വി.എസ്. രഞ്ജിത്, വൈജ്ഞാനിക സാഹിത്യം: ഡോ. സുഭാഷിണി തങ്കച്ചി, ആത്മകഥ: അസീം മൂർക്കോത്ത്, ബാലസാഹിത്യം: സിബി ജോൺ തൂവൽ, നാടകം: അനിരുദ്ധൻ, സഞ്ചാരസാഹിത്യം: സൂസൻ ആൽഫ്രഡ്, ലേഖനം: വില്യം സി. ബനഡിക്ട്, ഹാസസാഹിത്യം: ഏണസ്റ്റ് എഴുപുന്ന, വിവർത്തനം: വിജില കുമാർ.

Tags:    
News Summary - Ezhuthachan Malayalam Literature Smriti Award for K. Jayakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT