കോട്ടായിയിൽ ഡോ. എം.എ. മാധവൻ എൻഡോവ്മെന്റ് വിതരണം മുൻ വിദ്യാഭ്യാസ
മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടായി: വായനശാലകൾ ഗ്രാമങ്ങളുടെ ഹൃദയമാണെന്നും ഇവയാണ് സർവകലാശാലയിലേക്കുള്ള ചവിട്ടുപടിയെന്നും മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കോട്ടായിയിൽ ഡോ. എം.എ. മാധവൻ എൻഡോവ്മെന്റ് വിതരണവും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടായി ചെമ്പൈ സ്മാരക സംഗീത നാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷത വഹിച്ചു. ചമ്പ്രക്കുളം എ.യു.പി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണം സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിച്ചു.
വിദ്യാർഥികളായ കെ.ആർ. ആദർശ്, വി.ആർ. അർദ്ര എന്നിവർ എൻഡോവ്മെന്റ് ഏറ്റുവാങ്ങി. രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, ജില്ല പഞ്ചായത്തംഗം അഭിലാഷ് തച്ചങ്കാട്, ചമ്പ്രക്കുളം സ്കൂൾ പ്രധാനാധ്യാപിക ഗിരിജ, ചെമ്പൈ സുരേഷ് എന്നിവർ സംസാരിച്ചു. ഡോ. എം.എ. മാധവൻ മറുപടി പ്രസംഗം നടത്തി. ചെമ്പൈ വിദ്യാപീഠം സെക്രട്ടറി കീഴത്തൂർ മുരുകൻ സ്വാഗതവും ഡോ. എം. ദീപ്തി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.