കെ.വി. അനൂപ്​

കെ.വി. അനൂപ് സൗഹൃദ വേദി ചെറുകഥാപുരസ്ക്കാരം

പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർത്ഥം പട്ടാമ്പിയിലെ കെ.വി. അനൂപ് സൗഹൃദ വേദി ചെറുകഥാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. ആദ്യ ചെറുകഥാ സമാഹാരത്തിനാണ് ഇത്തവണ പുരസ്ക്കാരം നൽകുന്നത്. 2020, 2021 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ആദ്യ ചെറുകഥാസമാഹാരമാണ് മത്സരത്തിന് പരിഗണിക്കുക. പതിനായിരം രൂപയും പ്രശംസാപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്ക്കാരം.

പുസ്തകത്തിന്റെ മൂന്നു കോപ്പികൾ ഒക്ടോബർ 31 -നകം ഇനി പറയുന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്: ഷാജി കെ.സി, ഹരിതം, കൈരളി സ്ട്രീറ്റ്, പട്ടാമ്പി. പിൻ - 679 303, ഫോൺ നമ്പർ 9447880725

Tags:    
News Summary - Award for short story in memory of KV Anoop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT