ഇരുളിൽ ചിന്നുന്ന
ഒറ്റ മിന്നലുകൾ
ഉച്ചകൾ മേയുന്ന
ഊഷാരച്ചിന്തുകൾ...
കാനൽ നീരൊഴുകുന്ന
കവിളിണപ്പുഴകൾ
തിരകളായിറ്റുന്ന
കണ്ണീർ തോൽവികൾ...
കനൽവഴി താണ്ടുന്ന
സ്മൃതിതാരകങ്ങൾ
തൂവൽ കൊഴിക്കുന്ന
തീപ്പൊരിപ്പൂവുകൾ...
വിഭ്രാന്തമെരിയുന്ന
വിമൂകശോകങ്ങൾ
അടരുകൾ വാർക്കുന്ന
മതിവിഭ്രമങ്ങൾ...
ദുരന്തം തിളയ്ക്കുന്ന
ദൈന്യത്തുരുത്തുകൾ
തടയണ തേടുന്ന
ജലഹൃദയങ്ങൾ.
നിഴൽക്കുന്നിറങ്ങുന്ന
സ്പന്ദനപ്പടികൾ
പ്രണയം തുടുക്കുന്ന
പ്രാണഹർഷങ്ങൾ...
സ്വപ്നമുറിവുറയുന്ന
ഭഗ്നവസന്തങ്ങൾ
അശാന്തി വിതറുന്ന
മരണപ്പിരാന്തുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.