ആർ. ശ്രീലത വർമ
കൊടുങ്ങല്ലൂർ: എ. അയ്യപ്പൻ കവിതാപഠന കേന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ നെരളക്കാട്ട് രുഗ്മിണിയമ്മ കവിത പുരസ്ക്കാരത്തിന് കവിയും നിരൂപകയുമായ ഡോ ആർ. ശ്രീലത വർമ അർഹയായി.
15,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ. ജയകുമാർ ഐ.എ.എസ്, ആലങ്കോട് ലീല കൃഷ്ണൻ, ഡോ: അഗസ്റ്റീൻ ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഡിസംബർ ആദ്യം കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന എ. അയ്യപ്പൻ അനുസ്മരണ ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. ജയകുമാർ ഐ.എ.എസ്, സെക്രട്ടറി കവി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.