ബിനാലെ വേദിയിൽ ഞായറാഴ്ച അനുഭവപ്പെട്ട തിരക്ക്
ബിനാലെ അഞ്ചാം പതിപ്പ് ഇന്ന് സമാപിക്കും
കൊച്ചി: നാലു മാസം നീണ്ട കൊച്ചി മുസ്രിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച സമാപനം. വൈകീട്ട് ഏഴിന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും. അഞ്ചാം പതിപ്പിന്റെ ക്യൂറേറ്റര്‍ ഷുബിഗി റാവുവിനെ മന്ത്രി പി. രാജീവ് ആദരിക്കും. ഇടം പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ ജിജി സ്കറിയ, പി.എസ്. ജലജ, രാധ ഗോമതി എന്നിവരെയും ചടങ്ങില്‍ ആദരിക്കും. മന്ത്രി കെ. രാജന്, മുന്‍മന്ത്രി എം.എ. ബേബി എന്നിവര്‍ സമാപന സന്ദേശം നല്‍കും. ബിനാലെ ഷോര്‍ട്ട് ഗൈഡ് കൈമാറ്റം കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി, ഫൗണ്ടേഷന് ട്രസ്റ്റി ബോണി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. സമാപന സമ്മേളനത്തെ തുടര്‍ന്ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്ട് മലബാറിക്കസ് സംഗീത വിരുന്ന് അരങ്ങേറും. സമാപന ദിനമായ തിങ്കളാഴ്ച പ്രവേശനം സൗജന്യമാണ്. പ്രദര്‍ശന വേദികളില്‍ പ്രവേശനം വൈകീട്ട് അഞ്ചിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.