സര്‍ഗാത്മകതയുടെ വിളക്കുമാടം
ലോക പ്രതിഭകളുടെ പങ്കാളിത്തത്തോടെ വര്‍ഷന്തോറും നടന്നു വരുന്ന റാസല്‍ഖൈമ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലിന് റാസല്‍ഖൈമ ആര്‍ട്ട് എന്ന് പുനര്‍ നാമകരണം ചെയ്ത് അധികൃതര്‍. ഫെബ്രുവരി രണ്ട് മുതല്‍ 29 വരെ ജസീറ അല്‍ ഹംറയിലെ പുരാതന കുടിയേറ്റ പട്ടണം കേന്ദ്രീകരിച്ചാണ് റാക് ആര്‍ട്ട് നടക്കുക. 30 കലാകാരന്മാരെ പങ്കെടുപ്പിച്ച് 2013ലാണ് റാസല്‍ഖൈമ ഫൈന്‍ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ തുടങ്ങിയത്. ലോകോത്തര സുകുമാരകലകളുടെ സംഗമ ഭൂമിയാകാനുള്ള ഒരുക്കങ്ങളിലാണ് ജസീറ അല്‍ ഹംറയിലെ കുടിയേറ്റ പട്ടണം.
ചിത്രകലാ പ്രേമികളുടെ മനം നിറച്ചാണ് മുന്‍ വര്‍ഷങ്ങളില്‍ യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ ആര്‍ട്സ് ആൻഡ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ അരങ്ങേറിയത്. പ്രകൃതി, സാംസ്ക്കാരിക പൈതൃകം, സര്‍ഗാത്മക കാഴ്ച്ചപ്പാടുകള്‍, പരിസ്ഥിതി , പാചക അനുഭവങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ വിസ്മയിപ്പിക്കുന്ന ആവിഷ്ക്കാരങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുക. വിനോദ മേഖലയില്‍ പുതിയ ഉയരങ്ങളിലെത്തിയ റാസല്‍ഖൈമ ആര്‍ട്ടിലൂടെ സര്‍ഗാത്മക കേന്ദ്രമെന്ന നിലയിലും പദവിയിലേക്കുള്ള യാത്രയിലാണ്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ സര്‍ഗാത്മക ഉല്‍സവത്തില്‍ കഴിഞ്ഞ വര്‍ഷം 35 രാജ്യങ്ങളാണ് പങ്കാളികളായത്. ഈ വര്‍ഷം ഇത് 40ലേറെ രാജ്യങ്ങളും 200ഓളം കലാകാരന്മാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എ.ഇയിലെയും ലോക രാജ്യങ്ങളിലെയും കലാകാരന്മാര്ക്കൊപ്പം ഇന്ത്യന്‍ പ്രതിഭകളുടെയും ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനെത്തും. കല, പൈതൃക സംവാദം, വളര്‍ത്തു മൃഗങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, വാരാന്ത്യ പരിപാടികള്‍, ചിത്രകല ശില്‍പ്പശാലകള്‍, സംഗീത വിരുന്ന്, ചലച്ചിത്ര പ്രദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും ഇവിടെ ഒരുക്കുമെന്ന് റാസല്‍ഖൈമ ആര്‍ട്ട് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുഖ്റത്ത് ബിന്‍ ബിഷ്ര് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.