Posted On
date_range Updated On
date_range കവിത-നോവ്
ദൂരമേറെയെങ്കിലും
ഇങ്ങരികിലാണീ നിലവിളി
പൊള്ളിവീഴും പിഞ്ചുമക്കൾ
നെഞ്ഞുകീറിയമ്മമാർ
തീക്കടൽ വിഴുങ്ങുമാ
പൂനിറഞ്ഞ മണ്ണതിൽ
കരിഞ്ഞ പിഞ്ചുമാംസവും
പിടഞ്ഞു നീറും ജീവനും
വരണ്ടു പോകുമാഴിയും
ഇടിഞ്ഞുവീഴുമദ്രിയും
തണ്ടൊടിഞ്ഞ ചങ്കുരത്തിൽ
ശ്രുതിമറന്ന കിളികളും
ഉടഞ്ഞു വീണ ചുമരതിൽ
ഉരുകിവീണ ചോരതൻ
വികൃതരൂപ രേഖയായ്
‘റഫ’യെന്ന ഭൂപടം
നോക്കുവിൻ മർത്യരെ
ഭൂമിതന്നതൊക്കെയും
തുല്യമെന്നിരിക്കിലും
എന്തിനീയനീതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.