Posted On
date_range Updated On
date_range ഡിഫറന്റ് ആര്‍ട് സെന്ററില്‍ കൈതപ്രത്തിന്റെ സംഗീതവിരുന്ന് തിങ്കളാഴ്ച
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് പുതുവത്സര സമ്മാനമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീതപരിപാടി തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അരങ്ങേറും. സംഗീതപരിപാടിയില്‍ പിന്നണിഗായകരായ ബി.അരുന്ധതി, ഭാവനാരാധാകൃഷ്ണന്‍, കെ.കെ നിഷാദ് എന്നിവര്‍ പങ്കെടുക്കും.
ഡിഫറന്റ് ആര്‍ട് സെന്റര്‍, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍, ഷാന്‍ പ്രോപ്പര്‍ട്ടീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗീതപരിപാടി അരങ്ങേറുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.