Posted On
date_range Updated On
date_range ഓൺലൈൻ ചിത്രപ്രദർശനം 'കളേഴ്സ് അൺലിമിറ്റഡ്' ആരംഭിച്ചു
'കളേഴ്സ് അൺലിമിറ്റഡ്' ഓൺലൈൻ ചിത്രപ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. https://varagreen.blogspot.com/p/blog-page.html എന്ന ബ്ലാഗിൽ പ്രദർശനം വീക്ഷിക്കാം. 'വരമുഖി' 'വരഗ്രീൻ' എന്നീ ചിത്രകാരന്മാരുടെ കൂട്ടായ്മകളാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 37 ചിത്രകാരന്മാരുടെ 67 ചിത്രങ്ങൾ ഓൺലൈനായി പ്രദർശിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി ചിത്രപ്രദർശനങ്ങളും പാഠശാലകളും സംഘടിപ്പിക്കുന്ന 20 പേരുടെ കൂട്ടായ്മയാണ് വരഗ്രീൻ. വരമുഖി വനിതാ ചിത്രകാരികളുടെ കൂട്ടായ്മയാണ്.
സ്ത്രീകൾക്കിടയിൽ ചിത്രംവര പ്രോത്സാഹിപ്പിക്കുന്നതിന് ക്യാമ്പുകളും പ്രദർശനങ്ങളും വരമുഖി സംഘടിപ്പിക്കാറുണ്ട്. ജോഷി പേരാമ്പ്രയാണ് കളേഴ്സ് അൺലിമിറ്റഡിന്‍റെ ക്യൂറേറ്റർ. അക്രിലിക്, വാട്ടർ കളർ, മിക്സഡ് മീഡിയം, പെൻസിൽ തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.