ദിയ ഫാത്തിമ വരച്ച ബൈത്തുൽ മുഖദ്ദസിന്റെ ചിത്രം
Posted On
date_range Updated On
date_range ബൈത്തുൽ മുഖദ്ദസ് കാൻവാസിലാക്കി ദിയ
കാളികാവ്: ജറൂസലമിലെ പുരാതന ദേവാലയം കാൻവാസിൽ പകർത്തി എട്ടാം ക്ലാസുകാരി. ക്രിസ്തുവിന് മൂവായിരം വർഷംമുമ്പ് നിർമിച്ചതെന്ന് കണക്കാക്കുന്ന ജറൂസലമിലെ ബൈത്തുൽ മുഖദ്ദസിന്റെ മനോഹര ചിത്രം കാൻവാസിൽ പകർത്തിയാണ് കാളികാവ് അമ്പലക്കടവിലെ ദിയ ഫാത്തിമ വീണ്ടും ശ്രദ്ധേയയായത്. നേരത്തേ അറബിക് കാലിഗ്രാഫിയിലും കാൻവാസിൽ പകർത്തി വാർത്തകളിൽ നിറഞ്ഞിരുന്നു. കാളികാവ് അമ്പലക്കടവ് അച്ചിപ്ര മുഹമ്മദലിയുടെയും ഹഫ്സത്തിന്റെയും മകളായ ദിയ ഫാത്തിമ നാലാം ക്ലാസു മുതൽ കാലിഗ്രാഫിയിൽ മികവറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.