കലക്ടറുടെ കലക്കൻ ഡാൻസ്; കുട്ടികൾക്കൊപ്പം ചുവടുവെച്ച് ദിവ്യ എസ്. അയ്യർ -വൈറലായി വിഡിയോ

പത്തനംതിട്ട: എം.ജി സർവകലാശാല യുവജനോത്സവ വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം ചുവടുവെച്ച് പത്തനംതിട്ട ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ. വേദിക്ക് മുന്നിൽ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തിയപ്പോൾ കലക്ടറും ഒപ്പം ചേരുകയായിരുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. ഫ്ലാഷ് മോബിന്‍റെ സമാപന ചടങ്ങായിരുന്നു നടന്നത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കലക്ടർ. കലക്ടറുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.


സ്കൂൾ പഠനകാലം മുതൽക്കേ നൃത്ത ഇനങ്ങളിൽ ദിവ്യ എസ്. അയ്യർ തിളങ്ങിയിരുന്നു. കലോത്സവങ്ങളിൽ കലാതിലക പട്ടവും നേടിയിട്ടുണ്ട്. 

Tags:    
News Summary - Collector divya s iyyer dance with students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 08:46 GMT
access_time 2026-02-22 06:30 GMT