Posted On
date_range Updated On
date_range ലക്ക് അല്ല ലക്കിയുടെ മിന്നുംപ്രകടനം
കോട്ടക്കൽ: പേരിലെ ഭാഗ്യം വിജയം കൊണ്ടുതരുമെന്ന വിശ്വാസത്തിനൊന്നും കാത്തുനിൽക്കാതെ മിന്നുംപ്രകടനത്തിലൂടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ലക്കി ഹംസ. കാറ്റഗറി 3 മാപ്പിളപ്പാട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കൻ പൂക്കോട്ടുംപാടം ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥിയാണ്. ലക്കി ഒരു നല്ല പേരായതിനാൽ തന്റെ പിതാവായ ഹംസയുടെ പേര് കൂടി ചേർക്കുകയായിരുന്നുവെന്ന് ലക്കിയുടെ പിതാവ് നിസാർ പറയുന്നു. അനീസ് മാഷിന്റെ ശിക്ഷണത്തിലാണ് മാപ്പിളപ്പാട്ട് പഠിച്ചത്. ലളിതസംഗീതത്തിൽ രണ്ടാംസ്ഥാനം നേടിയ മിടുക്കൻ കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സമ്മാനം നേടിയിരുന്നു. ഷഹ്മയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.