സൗദിയിലെ ആദ്യ ​ക്രൂസ്​ കപ്പൽ വിനോദയാത്ര 27 മുതൽ

ജിദ്ദ: സൗദിയിലെ ആദ്യ ​ക്രൂസ്​ കപ്പൽ വിനോദയാത്ര ആഗസ്​റ്റ്​ 27ന്​ ആരംഭിക്കുമെന്ന്​ സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. സൗദി സമ്മർ സീസണി​ൻെറ ഭാഗമായി ചെങ്കടലിലാണ്​ ക്രൂസ്​ കപ്പൽ യാ​ത്ര ഒരുക്കുന്നത്​. കടൽ തീരങ്ങളും ദ്വീപുകളും സന്ദർശിക്കാനും കാഴ്​ചകൾ ആസ്വദിക്കാനും അവസരമൊരുക്കുകയാണ്​ ഇതിലൂടെ സൗദി ടൂറിസം വകുപ്പ്​. സൗദിയിലെ വേറിട്ടതും ആദ്യത്തേതുമായിരിക്കും ഇൗ വിനോദ കപ്പൽ യാത്ര​.

സഞ്ചാരികൾക്ക്​ മികച്ച സേവനങ്ങൾ നൽകാൻ​ ലോകോത്തര കപ്പൽ സേവന ദാതാക്കളോട് ടൂറിസം വകുപ്പ്​​ ആവശ്യപ്പെട്ടിട്ടുണ്ട്​. നിരവധി റൂമുകളും സൂട്ടുകളുമുള്ള പഞ്ചനക്ഷത്ര ആഡംബര ഒാപൺ ക്രൂസ്​ കപ്പലാണ്​ യാത്രക്ക്​ ഒരുക്കുന്നത്​. വിവിധതരം റെസ്​റ്റാറൻറുകളും മുഴുവൻ സമയം ഭക്ഷണപാനീയങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യം, മിനി മാർക്കറ്റ്​​, വലിയ തിയറ്റർ, വിഡിയോ ഗെയിം ഏരിയ, നീന്തൽ കുളങ്ങൾ, ജിം ഹാൾ തുടങ്ങിയ സൗകര്യങ്ങളോട്​ കൂടിയതുമാണ്. യാത്രക്കിടയിൽ കാഴ്​ചകൾ കാണുന്നതോടൊപ്പം മികച്ച ഭക്ഷണം ആസ്വദിക്കാനും ഒന്നും നിലനിൽക്കുന്ന മനോഹരമായ ഒാർമകളുമാണ്​​​ യാത്രയിലൂടെ ലക്ഷ്യമിടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.