കി​ര​ൺ ഷാ​ജി

കടയിൽനിന്നും 98,000 രൂപ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവാൻവണ്ടൂർ കള്ളിശ്ശേരി ഭാഗത്ത് വളയം കണ്ടത്തിൽ വീട്ടിൽ കിരൺ ഷാജിയെയാണ് (19) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കോട്ടപ്പുറം ഭാഗത്തുള്ള ക്വീൻമേരി ഏജൻസിസ് എന്ന കടയിൽനിന്നും മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 98,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസിന്‍റെ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ചെങ്ങന്നൂരിൽ നിന്നും പിടികൂടി. കിടങ്ങൂർ എസ്.എച്ച്.ഒ ബിജു കെ.ആർ, എസ്.ഐമാരായ കുര്യൻ മാത്യു, ഗോപകുമാർ എം.ജി, സി.പി.ഒമാരായ സുനിൽകുമാർ, ജോസ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Youth in theft case Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.