അനന്തു
Posted On
date_range Updated On
date_range വിദ്യാര്‍ഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തഴവ സ്വദേശിയായ അനന്തു(27) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭവന ഐ.പി.എസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് അനന്തുവിനെ പിടികൂടിയത്. കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം കാറില്‍ വില്‍പ്പനക്കായി എത്തിച്ച 12.75 ഗ്രാം എം.ഡി.എം.എയും 380 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പടെ വിതരണം ചെയ്യാനായി എത്തിച്ച മാരക മയക്ക് മരുന്നാണ് പൊലീസ് സംഘത്തിന്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ വി.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സുരേഷ്കുമാര്‍ എ.എസ്.ഐ സാബു, എസ്.സി.പി.ഒ ബഷീര്ഖാന്, സി.പി.ഓ മാരായ സച്ചു, ഗ്രീഷ്മ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.